ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, January 1, 2013

ചേലോറയില്‍ മാലിന്യത്തിന് തീയിട്ടു

 
ചേലോറയില്‍ മാലിന്യത്തിന് തീയിട്ടു
ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യത്തിന് തീയിട്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ രണ്ടുദിവസമായി മാലിന്യത്തിന് തീപിടിച്ചിട്ട്.
 മഴമാറിയതോടെ ഉണങ്ങിയ പ്ളാസ്റ്റിക് മാലിന്യത്തിനാണ് നഗരസഭയുടെ അറിവോടെ തീയിട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തീപടര്‍ന്നതോടെ സമീപവാസികള്‍ക്ക് പ്ളാസ്റ്റിക് കത്തുന്ന പുക ശ്വസിച്ച് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
അതിനിടയില്‍ തിങ്കളാഴ്ച രണ്ട് ലോഡ് പ്ളാസ്റ്റിക് മാലിന്യം വന്നത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കി. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ചേലോറയില്‍ തള്ളില്ളെന്ന മുനിസിപ്പാലിറ്റിയുടെ ഉറപ്പ് ലംഘിച്ചാണ് ഇന്നലെ മാലിന്യമത്തെിയത്. കൂടാതെ മാലിന്യം സംസ്കരിക്കാന്‍ കുഴിയെടുക്കേണ്ട എക്സ്കവേറ്റര്‍  ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ ഏറെനേരം മാലിന്യവണ്ടികള്‍ തടഞ്ഞിട്ടു.വിവരമറിഞ്ഞ്് ചക്കരക്കല്ല് എസ്.ഐ രാജീവും സംഘവുമത്തെിയശേഷം സ്വകാര്യ വ്യക്തിയുടെ എക്സ്കവേറ്റര്‍ വാടകക്കെടുത്ത് മാലിന്യം സംസ്കരിച്ചതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.

No comments:

Post a Comment

Thanks