ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, January 29, 2013

വിശ്വരൂപം: ഉയര്‍ന്നുവരേണ്ടത് സംവാദം -സോളിഡാരിറ്റി

 വിശ്വരൂപം: ഉയര്‍ന്നുവരേണ്ടത്
സംവാദം -സോളിഡാരിറ്റി
കോഴിക്കോട്: വിശ്വരൂപം സിനിമയെക്കുറിച്ച് ഇപ്പോള്‍ വന്നിരിക്കുന്ന വിവാദം സിനിമാ നിര്‍മാതാക്കള്‍ തന്നെ സൃഷ്ടിച്ചതാവാമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്. ചില സംഘടനകള്‍ ഈ കുഴിയില്‍ ചെന്നുചാടുകയാണുണ്ടായത്. സിനിമയുടെ കാര്യത്തില്‍ സമരത്തിന് പകരം സംവാദമാണ് ഉയര്‍ന്നുവരേണ്ടത്. സാമ്രാജ്യത്വാനുകൂലവും അതുകൊണ്ടുതന്നെ മുസ്ലിം വിരുദ്ധവുമായ സിനിമകള്‍ ലോക സിനിമയിലും ഇന്ത്യന്‍ സിനിമയിലും പുതിയ അനുഭവമല്ല. അതിനെതിരെ ഉയര്‍ന്നുവന്ന ജനാധിപത്യപരവും സാമ്രാജ്യത്വ വിരുദ്ധവുമായ സാംസ്കാരിക വിമര്‍ശനങ്ങളെ ജനകീയമായി മുന്നോട്ടുകൊണ്ടുപോവുകയാണ് വേണ്ടത്. അതേസമയം, വിശ്വരൂപത്തിന്‍െറ രാഷ്ട്രീയപക്ഷത്തുനില്‍ക്കാനുള്ള ഇടതുപക്ഷ ശ്രമം അപകടകരമാണ്. മൃദുഹിന്ദുത്വത്തെ തൃപ്തിപ്പെടുത്താനുള്ള സന്ദര്‍ഭമായാണ് അവര്‍ ഇത്തരം അവസരങ്ങളെ ഉപയോഗപ്പെടുത്തുന്നത്. രാഷ്ട്രീയമായി കൈകാര്യം ചെയ്യേണ്ട പ്രശ്നത്തെ കേവലം മതപരമായി കൈകാര്യം ചെയ്യുന്നു എന്നതാണ് ചില സംഘടനകള്‍ ചെയ്യുന്ന അബദ്ധം -അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 

No comments:

Post a Comment

Thanks