ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, February 25, 2013

പാലിയേറ്റിവ് പരിചരണ വളന്‍റിയര്‍ ക്യാമ്പ്

 പാലിയേറ്റിവ് പരിചരണ
വളന്‍റിയര്‍ ക്യാമ്പ്
ചക്കരക്കല്ല്: പാലിയേറ്റിവ് പരിചരണം ആര്‍ജവമുള്ള സമൂഹത്തെ സൃഷ്ടിക്കുമെന്ന് എഴുത്തുകാരന്‍ ടി.എന്‍. പ്രകാശ് പറഞ്ഞു. ചക്കരക്കല്ല് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ സഫ സെന്‍ററില്‍ നടന്ന ‘പാലിയേറ്റിവ് പരിചരണ വളന്‍റിയര്‍ ക്യാമ്പ്’ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരില്‍ ആര്‍ത്തി ഉല്‍പാദിപ്പിക്കുന്ന പുതിയ കാലത്ത് വേദനയനുഭവിക്കുന്നവരുടെ കൂടെ കഴിയുകയെന്നത് സൗഭാഗ്യമാണ്. ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വരും തലമുറയെക്കുറിച്ചുള്ള ആശാവഹമായ പ്രതീക്ഷ നല്‍കും. സമൂഹത്തെ മാറ്റിമറിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനമാണ് പാലിയേറ്റിവ് കെയര്‍ എന്നും ദൈവവിശ്വാസികള്‍ക്കാണ് ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നടത്താന്‍ സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഫ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ഇ. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.
പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്‍റര്‍ ചെയര്‍മാന്‍ ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ സ്വാഗതം പറഞ്ഞു. കണ്ണൂര്‍ പെയിന്‍ ഇനീഷ്യേറ്റിവ് സെക്രട്ടറി പി. നാരായണന്‍, ഡോ. സി.കെ. സലിം, സി. കൃഷ്ണന്‍ മാസ്റ്റര്‍, ഇ. നാരായണന്‍, എന്‍.സി. ജാഫര്‍ എന്നിവര്‍ സംസാരിച്ചു. പാലിയേറ്റിവ് സംസ്ഥാന ട്രെയിനി ഈപ്പന്‍ മാസ്റ്റര്‍, ജില്ല ട്രെയ്നി ബുഷ്റ തലശ്ശേരി എന്നിവര്‍ ക്ളാസെടുത്തു.

No comments:

Post a Comment

Thanks