ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, September 11, 2010

MAYANMUKK-KANHIRODE ROAD



അവഗണനയുടെ ദുരിതംപേറി
മായന്‍മുക്ക്-കാഞ്ഞിരോട് റോഡ്
കാഞ്ഞിരോട്: മായന്‍മുക്ക്^കാഞ്ഞിരോട് റോഡ് പൂര്‍ണമായും തകര്‍ന്ന് ഗതാഗതം അസാധ്യമായി. റോഡിലുള്ള കള്‍വര്‍ട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് തകര്‍ന്നിരുന്നെങ്കിലും പുനര്‍നിര്‍മാണം നടത്താന്‍ ബന്ധപ്പെട്ടവര്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. റോഡ് തകര്‍ന്നതോടെ യാത്രക്കാര്‍ ദുരിതത്തിലാണ്. ഓവുചാലില്ലാത്തതു കാരണം മുണ്ടേരി റോഡില്‍നിന്ന് മഴവെള്ളം ഒഴുകിപ്പോകുന്നത് ഈ റോഡിലൂടെയാണ്. റോഡ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ് വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ മിക്ക റോഡുകളും നവീകരിച്ചിട്ടും ഈ റോഡിനോട് പഞ്ചായത്ത് അവഗണന കാണിക്കുന്നതില്‍ നാട്ടുകാരില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. പഞ്ചായത്ത് ഭരിക്കുന്ന പാര്‍ട്ടിയുടെ ഇടപെടല്‍ കാരണം പല പ്രധാന റോഡുകളും നവീകരണ പ്രവര്‍ത്തനം നടത്താന്‍ സാധിച്ചിട്ടില്ലെന്ന് വാര്‍ഡ് മെംബര്‍ കട്ടേരി പ്രകാശന്‍ സൂചിപ്പിച്ചു. കള്‍വര്‍ട്ട് പുനര്‍നിര്‍മാണത്തിന് തുക വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടേരി ഹൈസ്കൂള്‍, അല്‍ഹുദ സ്കൂള്‍, കാഞ്ഞിരോട് മദ്റസ, വില്ലേജ് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങളുമായി പുറവൂര്‍, മുണ്ടേരി, മായന്‍മുക്ക് തുടങ്ങിയ പ്രദേശവാസികള്‍ക്ക് എളുപ്പം ബന്ധപ്പെടാവുന്ന പ്രധാന മാര്‍ഗമാണത്രെ റോഡ്. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെയും പഞ്ചായത്ത് അധികൃതരുടെ അവഗണനക്കെതിരെയും ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ജനകീയ വികസന സമിതി മുണ്ടേരി പഞ്ചായത്ത് കണ്‍വീനര്‍ ടി. അഹമ്മദ് മാസ്റ്റര്‍ അറിയിച്ചു.

10-09-2010/madhyamam/ch musthafa

No comments:

Post a Comment

Thanks