ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, October 27, 2010

കച്ചേരിപ്പറമ്പ്: സമാധാനത്തിന് സര്‍വകക്ഷി തീരുമാനം

കച്ചേരിപ്പറമ്പ്: സമാധാനത്തിന് സര്‍വകക്ഷി തീരുമാനം

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷം നിലനില്‍ക്കുന്ന കച്ചേരിപ്പറമ്പില്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. അതേസമയം ചക്കരക്കല്ല് സ്റ്റേഷനില്‍ സര്‍വകക്ഷി യോഗം നടക്കുന്നതിനിടെ കച്ചേരിപ്പറമ്പിലെ സി.പി.എം പ്രവര്‍ത്തകന്‍ ടി.വി. അനൂപിന് (27) മര്‍ദനമേറ്റു. ജില്ലാ ആശുപത്രി പരിസരത്തുവെച്ചാണ് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. രാവിലെ 11 മണിയോടെയാണ് സര്‍വകക്ഷി യോഗം നടന്നത്. അതേസമയം തന്നെയാണ് അനൂപിനും മര്‍ദനമേറ്റത്.
സഹോദരിയെ ജില്ലാ ആശുപത്രിയില്‍ ഡോക്ടറെ കാണിക്കാന്‍ പോകവേയാണ് അനൂപിന് മര്‍ദനമേറ്റത്. മര്‍ദനം സംബന്ധിച്ച് സിറ്റി പൊലീസ് കേസെടുത്തു. അനൂപിനെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചക്കരക്കല്ല് എസ്.ഐ ഫയാസ് അലിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്ത് അത്തിക്കല്‍ രാജന്‍, പി. ചന്ദ്രന്‍ (സി.പി.എം), സുധീഷ് മുണ്ടേരി, മുണ്ടേരി ഗംഗാധരന്‍ (കോണ്‍.), എം.പി. മുഹമ്മദലി, അഹമ്മദ്കുട്ടി (ഐ.യു.എം.എല്‍) എന്നിവര്‍ പങ്കെടുത്തു.
26-10-2010

No comments:

Post a Comment

Thanks