ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, August 17, 2011

JIH KANNUR

കേശാരാധന അവസാനിച്ചുകാണാന്‍ ആഗ്രഹം:
ടി. പത്മനാഭന്‍

കണ്ണൂര്‍: പ്രവാചകന്റെ പേരില്‍ നടക്കുന്ന കേശാരാധന അവസാനിച്ചുകാണാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്ന് പ്രമുഖ സാഹിത്യകാരന്‍ ടി. പത്മനാഭന്‍. കണ്ണൂരില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി ഒരുക്കിയ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ പേരില്‍ മാത്രമല്ല, മറ്റെല്ലാ തരത്തിലുമുള്ള കേശാരാധന അവസാനിക്കണമെന്നാണ് ആഗ്രഹം. എല്ലാ പ്രവാചകന്മാരും പറഞ്ഞത് നല്ല കാര്യങ്ങള്‍ മാത്രമാണ്. എന്നാല്‍, അനുയായികള്‍ പതുക്കെ അതില്‍നിന്ന് അകന്നുപോവുകയാണുണ്ടായത്. ഒരാള്‍ക്ക് 32 പല്ലുകളാണ് ഉണ്ടാവുക. എന്നാല്‍, ശ്രീബുദ്ധന്റെ പല്ല് മുഖ്യപ്രതിഷ്ഠയായി ആരാധിക്കുന്ന ക്ഷേത്രങ്ങളുടെ എണ്ണം വെച്ചുനോക്കിയാല്‍ ബുദ്ധന് 3200 പല്ലുകളുണ്ടാവേണ്ടതാണ്.
മുഹമ്മദ് നബിയുടേതെന്നു പറയുന്ന കേശത്തിനായി കോടികള്‍ മുടക്കി ആരാധനാലയം നിര്‍മിക്കുന്നതായുള്ള വാര്‍ത്തകളും ചര്‍ച്ചകളും പത്രങ്ങളില്‍ കാണുകയുണ്ടായി. പ്രസ്തുത ആരാധനാലയത്തില്‍ ഏറ്റവും പൂജനീയ തലത്തില്‍വെച്ച് ബഹുമാനിക്കുന്ന വസ്തു പ്രവാചക കേശമാണ് എന്നാണ് മനസ്സിലാക്കിയത്. കേശം പ്രവാചകന്റേതു തന്നെയാണോയെന്ന് അറിയില്ല. വാദത്തിനുവേണ്ടി അത് അംഗീകരിച്ചാല്‍പോലും കേശാരാധനയെ മുഹമ്മദ് നബി അംഗീകരിക്കാനിടയില്ല. പല്ലാരാധനയെ ശ്രീബുദ്ധനും അംഗീകരിക്കില്ല. നിഴലിന്റെ പിറകേ നടക്കുന്നവരായി നാം മാറരുത്. നന്മ എവിടെകണ്ടാലും അംഗീകരിക്കാനുള്ള മനസ്സ് ഉണ്ടാവണമെന്നും ടി. പത്മനാഭന്‍ പറഞ്ഞു.

No comments:

Post a Comment

Thanks