ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, October 15, 2011

ആദിവാസി സംഗമം സമാപിച്ചു

 പ്രഫുല്ല സമന്തറേ
 കെ.എം. മഖ്ബൂല്‍
 ആദിവാസി സംഗമം സമാപിച്ചു
കുശാല്‍നഗര്‍ (കുടക്): രാജ്യത്തെ ആദിവാസി-ഗിരിവര്‍ഗ സമൂഹത്തിന്റെ അവകാശങ്ങള്‍ അംഗീകരിക്കുക, ഗിരിവര്‍ഗക്കാര്‍ക്കുവേണ്ടി പോരാടുന്ന സംഘടനകളെ അനാവശ്യമായി പീഡിപ്പിക്കുന്നതൊഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കുശാല്‍ നഗറില്‍ സംഘടിപ്പിച്ച ആദിവാസി സംഗമം സമാപിച്ചു.
നാലു ദിവസമായി നടന്ന സംഗമത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. ദേശീയ ആദിവാസി മൂവ്മെന്റ്, കുടക് ഗ്രാമവികസന സംഘടന, കുടക് ജില്ലാ ഗിരിവര്‍ഗ കര്‍ഷകസംഘം എന്നീ സംഘടനകളാണ് സംഗമത്തിന് ആതിഥ്യം നല്‍കിയത്.
 വിവിധ വിഷയങ്ങളില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫുല്ല സമന്തറേ (ഒഡിഷ), പ്രഫ. മാധവന്‍, ശ്രീധര്‍, അഞ്ജുസിങ്, ദക്ഷിണ ഭാരത സംയുക്ത കര്‍ഷകസംഘം നേതാവ് കനൈയ്യന്‍, ഇന്‍സാഫ് ദേശീയ സെക്രട്ടറി വില്‍ഡ്രെഡ് ഡി കോസ്റ്റ,  കെ.എം. മഖ്ബൂല്‍ (സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള), റോയ് ഡേവിസ് (കാര്‍ഡ് സംഘടന) എന്നിവര്‍ സംസാരിച്ചു.
മണ്ണിന്റെയും ജലത്തിന്റെയും യഥാര്‍ഥ ഉടമകളായ ഗിരിവര്‍ഗ സമുദായത്തിന്റെ അവകാശങ്ങള്‍ ചവിട്ടിമെതിച്ച് വന്‍ കോര്‍പറേറ്റുകള്‍ക്ക് ഭൂമി നല്‍കുന്നത് ഉടന്‍ നിര്‍ത്തിവെക്കുക, ഗിരിവര്‍ഗ സമുദായത്തിന്റെ പരമ്പരാഗത വിഭവങ്ങള്‍ സംരക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംഗമം ഉന്നയിച്ചു. ഘോഷയാത്രയോടെയാണ് സംഗമം സമാപിച്ചത്.

No comments:

Post a Comment

Thanks