ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, October 18, 2011

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഡിസംബര്‍ മൂന്നിന്

കലക്ടറേറ്റില്‍ കൌണ്ടര്‍ ആരംഭിച്ചു
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക
പരിപാടി ഡിസംബര്‍ മൂന്നിന്
കണ്ണൂര്‍: പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ഡിസംബര്‍ മൂന്നിന് കണ്ണൂരില്‍ നടക്കും. പരിപാടിയില്‍ പരാതികള്‍ കേട്ട് നടപടികള്‍ മുഖ്യമന്ത്രി സ്വീകരിക്കും. പൊതുജനങ്ങളുടെ പരാതികള്‍ കലക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുള്ള പ്രത്യേക കണ്ടറില്‍ നവംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം.
ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും കൌണ്ടറില്‍ സ്വീകരിക്കും.
പരാതികളുടെ രണ്ട് പകര്‍പ്പ് നല്‍കണം.  പരാതിക്കാരന്റെ വിലാസം, വില്ലേജ്, പഞ്ചായത്ത്, മൊബൈല്‍^ ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍ എന്നിവയും പരാതിക്കൊപ്പം നല്‍കണം. വിവിധ വിഷയങ്ങളില്‍ പരാതിയുള്ളവര്‍ പ്രത്യേക പരാതി നല്‍കണം.  അപേക്ഷ സമര്‍പ്പിക്കുന്ന മുറക്കുതന്നെ ഇവ പരിഹരിക്കാനുള്ള നടപടികള്‍ വകുപ്പുകളുടെ ഭാഗത്തുനിന്നുണ്ടാകും. പരാതി രസീത് അപേക്ഷകര്‍ക്ക് നല്‍കി അവ രജിസ്റ്റര്‍ ചെയ്ത ശേഷം വിവിധ വകുപ്പുകള്‍ക്ക് കൈമാറും. വകുപ്പുകള്‍ ഇവയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ടും ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിക്കാരനു നല്‍കാനുള്ള മറുപടിയും സഹിതം കൌണ്ടറില്‍ ഒരാഴ്ചക്കുള്ളില്‍ ഏല്‍പിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

No comments:

Post a Comment

Thanks