ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, November 14, 2011

2500 പേരുടെ ഒപ്പുബാനര്‍ മുഖ്യമന്ത്രിക്ക് അയക്കും

2500 പേരുടെ ഒപ്പുബാനര്‍
 മുഖ്യമന്ത്രിക്ക് അയക്കും
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യം തള്ളല്‍ നിര്‍ത്തണമെന്ന കേരള ഹൈകോടതി വിധി വന്ന് 12 വര്‍ഷം പൂര്‍ത്തിയായതിനോടനുബന്ധിച്ച് പൊതുജനാരോഗ്യ സമിതി നടത്തുന്ന 'സ്റ്റോപ്പ് ഡംപിങ്, ക്വിറ്റ് പുന്നോല്‍ ' കാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് ഒപ്പു ബാനര്‍ സമര്‍പ്പിക്കും. 2500 പേരുടെ ഒപ്പ് ശേഖരിച്ചയക്കുന്ന ബാനറുകളില്‍ ദിനേന നൂറുകണക്കിനാളുകളാണ് ഒപ്പുവെക്കാനായി എത്തിച്ചേരുന്നത്. 15, 16 തീയതികളില്‍ സേവന സമരദിനമായി ആചരിക്കും. പ്രദേശത്തെ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്യും.
പെട്ടിപ്പാലം സമരത്തിന്റെ ന്യായവും നിയമപരമായ ആനുകൂല്യവും ജില്ലാ വ്യാപകമായി പ്രചരിപ്പിക്കും. സ്റ്റോപ്പ് ഡംപിങ്, ക്വിറ്റ് പുന്നോല്‍ എന്ന തലക്കെട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ പരിപാടികള്‍ 20ന് സമരപന്തലില്‍ നടത്തും.
31 വര്‍ഷം മുമ്പ് സമരത്തിന് തിരികൊളുത്തിയ തളിപ്പറമ്പിലെ ഡോ.ബേബി വര്‍ഗീസിന് പൊതുജനാരോഗ്യ സംരക്ഷണ സമിതി പന്തലില്‍ സ്വീകരണം നല്‍കി. എം.എസ്.എസ് സംസ്ഥാന സെക്രട്ടറി ഒ. സുബൈര്‍, തലശേãരി മുസ്ലിം അസോസിയേഷന്‍ പ്രതിനിധികളായ എ.കെ. ഇബ്രാഹിം, ടി.പി. മുഹമ്മദ്, പാറാല്‍ ദേശവാസികളെ പ്രതിനിധീകരിച്ച് എം.പി. അഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks