ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, November 16, 2011

പെട്ടിപ്പാലം മാലിന്യ പ്രശ്നം

മാലിന്യസംസ്കരണ പ്ലാന്റ് പെട്ടിപ്പാലത്ത്
വേണ്ട -സോളിഡാരിറ്റി
തലശേãരി: മാലിന്യത്താല്‍ ദുരിതം പേറിക്കൊണ്ടിരിക്കുന്ന ജനതക്കു മുന്നില്‍ ഇനിയൊരു പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമം തിരിച്ചറിയണമെന്നും പ്ലാന്റിനുള്ള സ്ഥലം മറ്റിടങ്ങളില്‍ നോക്കണമെന്നും തലശേãരിയില്‍ ചേര്‍ന്ന സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമരസമിതി യോഗം ആവശ്യപ്പെട്ടു. ജനറല്‍ കണ്‍വീനര്‍ കെ. മുഹമ്മദ് നിയാസ് അധ്യക്ഷത വഹിച്ചു. അര്‍ശദ് പുന്നോല്‍, കെ. സാദിഖ്, സുധീര്‍, കെ.പി. അജ്മല്‍, കെ. സാജിദ് എന്നിവര്‍ സംസാരിച്ചു.
 സമര പന്തല്‍ സജീവം; ഇന്ന് സമര ഗാനമേള
തലശേãരി: പെട്ടിപ്പാലത്ത് കേന്ദ്രീകൃത പ്ലാന്റ് സ്ഥാപിക്കുമെന്ന നഗരസഭാ തീരുമാനം സമര പന്തലുകളെ കൂടുതല്‍ സജീവമാക്കി.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ചൊവ്വാഴ്ച രാവിലെ തന്നെ എത്തിയതിനാല്‍  പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ സമരപന്തല്‍ നിറഞ്ഞു.
പെട്ടിപ്പാലത്ത് പ്ലാന്റ് സ്ഥാപിക്കില്ലെന്ന് മുമ്പ് പലതവണ ഉറപ്പ് നല്‍കിയിട്ടുള്ളത് മറന്ന്, നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ നഗരസഭ  മുന്നോട്ട് പോവുന്നത് ജീവന്‍ നല്‍കിയും എതിര്‍ക്കുമെന്ന് സമര പന്തലിലെത്തിയ സ്ത്രീകള്‍ പറയുന്നു.
ജനവിരുദ്ധമായ തീരുമാനം അടിച്ചേല്‍പിക്കാനാണ് നഗരസഭയുടെ ഭാവമെങ്കില്‍ സമീപപ്രദേശങ്ങളിലുള്ളവരെയും സംഘടനകളെയും സമര രംഗത്തിറക്കുമെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ മുന്നറിയിപ്പ് നല്‍കി. സമിതി ബുധനാഴ്ച സേവന ദിനമായി ആചരിക്കും.
സമര പന്തലിന്റെ പരിസര പ്രദേശങ്ങള്‍ പ്രവര്‍ത്തകര്‍ ശുചിയാക്കും. രാവിലെ 10ന് മദ്യവര്‍ജനസമിതി ശാന്തിസേനാ കൌണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സി.വി. രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.വൈകീട്ട് നാലിന് സമരപന്തലില്‍ നടക്കുന്ന സമര ഗാനമേള വി. വത്സലന്‍ ഉദ്ഘാടനം ചെയ്യും. നവാസ് പാലേരി, അലി പൈങ്ങോട്ടായി, റാസിഖ് കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
 പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ഒപ്പുശേഖരണത്തില്‍ ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബി.ജെ.പി ജില്ലാ, മണ്ഡലം നേതാക്കള്‍, പ്ലാച്ചിമട സമര നേതാവ് വിളയോടി വേണുഗോപാല്‍ തുടങ്ങി നൂറുകണക്കിന് പേര്‍ ഒപ്പ് ചാര്‍ത്തി.
 

No comments:

Post a Comment

Thanks