ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, November 29, 2011

മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമീഷനെ നിയമിക്കണം.

 മലബാറിന്റെ പിന്നാക്കാവസ്ഥ
പരിഹരിക്കാന്‍ കമീഷനെ നിയമിക്കണം
കണ്ണൂര്‍: മലബാറിന്റെ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് കമീഷനെ നിയമിക്കണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഐക്യകേരളം എന്ന സങ്കല്‍പത്തിനുതന്നെ പരിക്കേല്‍പിക്കുന്ന രീതിയില്‍ മലബാര്‍ അവഗണിക്കപ്പെടുകയാണ്. വിസ്തീര്‍ണത്തിലും ജനസംഖ്യയിലും നികുതി പണത്തിലും സംസ്ഥാനത്തിന്റെ പകുതിയോളം വരുമെങ്കിലും അനുഭവത്തില്‍ മലബാര്‍ കേരളത്തിന്റെ പുറമ്പോക്ക് മാത്രമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. റവന്യൂ, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, പൊതുഭരണം, തൊഴില്‍, വ്യവസായം, പ്രവാസി ക്ഷേമം,  പാതുവിതരണം, സാമൂഹിക ക്ഷേമം തുടങ്ങി എല്ലാ മേഖലയിലും സംസ്ഥാന ശരാശരിയില്‍ എത്രയോ താഴെയാണ് മലബാര്‍.
വൈദേശികാധിപത്യങ്ങള്‍ക്കെതിരെ സുധീരം ചെറുത്തുനിന്നതിനാല്‍ ബ്രിട്ടീഷ് ഭരണകാലം തൊട്ടേ മലബാര്‍ അവഗണിക്കപ്പെടുകയായിരുന്നു. രാജ്യം സ്വതന്ത്രമായിട്ടും അവഗണന അവസാനിച്ചില്ലെന്ന് മാത്രമല്ല അതിരൂക്ഷമായി തുടരുകയാണ്. കേരളത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് അതിക്രമിച്ചിരിക്കുന്ന ഈ വിവേചനം അവസാനിപ്പിക്കാന്‍ എത്രയും പെട്ടെന്ന് ഭരണകൂടവും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഇടപെടണമെന്നും ആവശ്യപ്പെട്ടു.
വാണിദാസ് എളയാവൂര്‍, കെ.സി. വര്‍ഗീസ്, സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി, താഹ മാടായി, അപ്പുക്കുട്ടന്‍ പൊതുവാള്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, രാഘവന്‍ കടന്നപ്പള്ളി, പി.ഐ. നൌഷാദ്, പള്ളിപ്രം പ്രസന്നന്‍, കെ.സുനില്‍കുമാര്‍,ടി.പി. പത്മനാഭന്‍, അഡ്വ. പി.പി. സുരേഷ്കുമാര്‍, വാസുദേവന്‍ കോറോം, ടി. മുഹമ്മദ് വേളം, മധു കക്കാട്, അഡ്വ. വി.കെ. രവീന്ദ്രന്‍, പി.എം. ബാലകൃഷ്ണന്‍, കളത്തില്‍ ബഷീര്‍, ഡോ. വി.സി. രവീന്ദ്രന്‍, കെ.എം. മഖ്ബൂല്‍, പപ്പന്‍ ചെറുതാഴം, കെ.വി. കണ്ണന്‍, കൃഷ്ണന്‍ നടുവിലത്ത്, പപ്പന്‍ കുഞ്ഞിമംഗലം, ഫാറൂഖ് ഉസ്മാന്‍,കെ.വി. മോഹനന്‍, കെ. രാമചന്ദ്രന്‍ എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചു.

No comments:

Post a Comment

Thanks