ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, November 17, 2011

പെട്ടിപ്പാലം മാലിന്യ പ്രശ്നം

കേന്ദ്രീകൃത പ്ലാന്റിന് പ്രചോദനം
അഴിമതി സാധ്യത -സംരക്ഷണ സമിതി
തലശേãരി: കേന്ദ്രീകൃത മാലിന്യ പ്ലാന്റ് പെട്ടിപ്പാലത്ത് തന്നെ സ്ഥാപിക്കാന്‍ തലശേãരിയിലെ എല്‍.ഡി.എഫും യു.ഡി.എഫും ഒരുമിച്ചത് അഴിമതിക്കുള്ള സാധ്യത കണ്ടിട്ടാണെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി സ്റ്റിയറിങ് കമ്മിറ്റി യോഗം ആരോപിച്ചു. ട്രഞ്ചിങ് ഗ്രൌണ്ടില്‍ മണ്ണിറക്കല്‍, വാഹനങ്ങള്‍ വാങ്ങല്‍, വാഹന അറ്റകുറ്റപ്പണി എന്നിവയില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നത്. നിയമസഭാ പബ്ലിക് അക്കൌണ്ട് കമ്മിറ്റി മുമ്പാകെവരെ അഴിമതി എത്തിയിട്ടുണ്ട്. വെള്ളക്കെട്ട് കാരണം ഒന്നര മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ കുഴിയെടുക്കാനാകാത്ത പെട്ടിപ്പാലത്ത് 10 മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്തതായി വൌച്ചറുണ്ടാക്കി കുഴിയൊന്നിന് എക്സ്കവേറ്റര്‍  വാടകയായി 14,000 രൂപ വരെ നല്‍കിയിട്ടുണ്ട്. പകല്‍ക്കൊള്ളക്കെതിരെ നഗരവാസികള്‍ രംഗത്തിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.
പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. പി. നാണു, നൌഷാദ് മാടോള്‍, എ.പി. അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.
ജനകീയ ചെക്പോസ്റ്റ്
സ്ഥാപിക്കും
തലശേãരി: 18 ദിവസമായി തുടരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേന്ദ്രീകൃത പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം ചോദ്യം ചെയ്തും പെട്ടിപ്പാലത്ത് സോളിഡാരിറ്റി ജനകീയ ചെക്പോസ്റ്റ് സ്ഥാപിക്കുന്നു. 'പെട്ടിപ്പാലത്തേക്ക് മാലിന്യവും വേണ്ട, പ്ലാന്റും വേണ്ട' എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന് വൈകീട്ട് നാലിനാണ് പരിപാടി.
പെട്ടിപ്പാലത്ത് പൊതുജനാരോഗ്യ സംരക്ഷണസമിതി സേവന സമരാചരണത്തിന്റെ ഉദ്ഘാടനം മദ്യവര്‍ജന സമിതി ശാന്തിസേനാ കൌണ്‍സില്‍ ചെയര്‍മാന്‍ സി.വി. രാജന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നു
സമരത്തോടൊപ്പം സേവനവും
തലശേãരി: സമര പന്തലില്‍ സേവനപ്രവര്‍ത്തനം നടത്തി പൊതുജനാരോഗ്യ സംരക്ഷണസമിതി മാതൃകയായി. സമരത്തിന്റെ 17ാം ദിനമാണ് സേവന ദിനമായി ആചരിച്ചത്. മദ്യവര്‍ജന സമിതി ശാന്തിസേനാ കൌണ്‍സില്‍ ചെയര്‍മാന്‍ സി.വി. രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. സേവനത്തിനുള്ള പണിയായുധങ്ങള്‍ കെ.പി. അബൂബക്കര്‍ രാജന്‍ മാസ്റ്ററില്‍ നിന്ന് ഏറ്റുവാങ്ങി. ജബീന ഇര്‍ഷാദ് സംസാരിച്ചു. ശുചീകരണത്തിന് കെ.എ. മജ്ബല്‍, മഹ്റൂഫ് അബ്ദുല്ല, ഫിറോസ്, യു. അഷ്റഫ്, കെ.എം.വി. മഹമൂദ് എന്നിവര്‍ നേതൃത്വം നല്‍കി. പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ സമര പരിപാടികള്‍ക്ക് സഹായം നല്‍കാനായി സമരസഹായ സമിതി രൂപവത്കരിച്ചു. ഭാരവാഹികള്‍: കെ.പി. അബൂബക്കര്‍ (കണ്‍.), കെ.എ് മജ്ബല്‍, മുനീര്‍ (അസി. കണ്‍.).

No comments:

Post a Comment

Thanks