ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, December 19, 2011

അരാജകത്വങ്ങള്‍ക്ക് കൂട്ടുനിന്ന് ഭരണകൂടം മാലിന്യമായി -പ്രഫ. എം.എ. റഹ്മാന്‍

 അരാജകത്വങ്ങള്‍ക്ക് കൂട്ടുനിന്ന് ഭരണകൂടം
മാലിന്യമായി -പ്രഫ. എം.എ. റഹ്മാന്‍

ന്യൂമാഹി: എല്ലാ അരാജകത്വങ്ങള്‍ക്കും മനുഷ്യവിരുദ്ധ നടപടികള്‍ക്കും ഒത്താശ ചെയ്ത് ഭരണകൂടം സ്വയം ഒരു മാലിന്യമായി മാറിയിരിക്കുകയാണെന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാളിയായ പ്രഫ. എം.എ. റഹ്മാന്‍ അഭിപ്രായപ്പെട്ടു. പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബാധ്യസ്ഥരായ ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വവും ഇന്ന് സമരങ്ങളെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സമരപ്പന്തലില്‍ സ്വീകരിച്ചു. ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു.

ഐക്യദാര്‍ഢ്യവുമായി എടക്കാട്
ദേശവാസികള്‍
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലം സമരത്തിന് ഐക്യദാര്‍ഢ്യവുമായി എടക്കാട് ദേശവാസികള്‍ സമരപ്പന്തലിലെത്തി. എടക്കാട് ഇഖ്റഅ് കള്‍ചറല്‍ സെന്ററിന്റെ ബാനറിലെത്തിയ സംഘത്തിന് കണ്ടത്തില്‍ അബ്ദുല്‍ അസീസ്, എം.കെ. മറിയു എന്നിവര്‍ നേതൃത്വം നല്‍കി.
ഇഖ്റഅ് സെന്റര്‍ ഭാരവാഹി ഇദ്രീസ് മാസ്റ്റര്‍, എന്‍.എച്ച് 17 ആക്ഷന്‍ കമ്മിറ്റി ജോയന്റ് കണ്‍വീനര്‍ എം.കെ. അബൂബക്കര്‍, ജമാഅത്തെ ഇസ്ലാമി എടക്കാട് വനിത യൂനിറ്റ് പ്രതിനിധി ആസ്യ അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. മദേര്‍സ് എഗെന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് കണ്‍വീനര്‍ ജുബീന ഇര്‍ഷാദ് സ്വാഗതവും സി.പി. അഷ്റഫ് നന്ദിയും പറഞ്ഞു.
സമരപ്പന്തല്‍ സന്ദര്‍ശിച്ചു
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് നടക്കുന്ന മാലിന്യവിരുദ്ധ സമരത്തിന് അഭിവാദ്യങ്ങളുമായി പാനൂര്‍ ഫ്രൈഡേ ക്ലബ് ഭാരവാഹികളും പ്രവര്‍ത്തകരും എത്തി. ഡോ. പി. മൊയ്തു, എ. ഇബ്രാഹിം, എം.ടി.കെ. മഹമൂദ് ഹാജി, എ. ഉസ്മാന്‍, അഡ്വ. അബ്ദുല്‍ ഖാദിര്‍ എന്നിവരടങ്ങിയ സംഘത്തെ പൊതുജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികളായ ടി.എം. മമ്മൂട്ടി, പി. അബ്ദുസ്സത്താര്‍, എം. ഉസ്മാന്‍കുട്ടി, എം.പി. മഹമൂദ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഡോ. മൊയ്തു, കനക അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. നൌഷാദ് മാടോള്‍ സ്വാഗതവും ജുബീന ഇര്‍ഷാദ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks