ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, January 4, 2012

ചേലോറ മാലിന്യ വിരുദ്ധ സമരം

ചേലോറ മാലിന്യ വിരുദ്ധ സമരം:
വീട്ടമ്മമാരുടെ ഉപരോധം
അധികൃതരെ കുഴക്കുന്നു
ഒമ്പതുദിവസം പിന്നിട്ട ചേലോറ മാലിന്യവിരുദ്ധ സമരം കൂടുതല്‍ ശക്തമാവുന്നു. സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപരോധത്തില്‍ പങ്കെടുക്കുന്ന വീട്ടമ്മമാരുടെ എണ്ണം ദിവസം കഴിയുന്തോറും വര്‍ധിച്ചുവരുന്നത് നഗരസഭാധികൃതര്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ നഗരസഭാ മാലിന്യവണ്ടി ട്രഞ്ചിങ് ഗ്രൌണ്ടില്‍ മാലിന്യമിറക്കുമെന്ന പ്രചാരണത്തെത്തുടര്‍ന്ന് ഏച്ചൂര്‍, വട്ടപ്പൊയില്‍ പ്രദേശത്തെ നിരവധി സ്ത്രീകള്‍ രാവിലെ മുതല്‍ ഗേറ്റിനു മുന്നില്‍ ഉപരോധം സൃഷ്ടിച്ചു. ചക്കരക്കല്ല് എസ്.ഐ ബിജു ജോണ്‍ ലൂക്കോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. സ്ത്രീകളുടെ ഉപരോധം കൂടുതല്‍ ശക്തമാണെന്നറിഞ്ഞതിനെത്തുടര്‍ന്ന് വാരം ബസാര്‍ വരെ എത്തിയ നഗരസഭയുടെ മാലിന്യവണ്ടി തിരിച്ചുവിടുകയായിരുന്നു.
ഉപരോധസമരം വട്ടപ്പൊയില്‍ മഹല്ല് ഖത്തീബ് മുഹമ്മദലി അല്‍ ഖാസിം ഉദ്ഘാടനം ചെയ്തു. രാജീവന്‍ ചേലോറ, മധു ചേലോറ, രമേശന്‍ മാമ്പ, രമ്യ പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.
ചേലോറയിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരം കാണാതെ അധികൃതരുടെ ചര്‍ച്ചകളും ഉറപ്പുകളും പ്രഹസനമാവുകയാണെന്നും ചേലോറയില്‍ മാലിന്യം തള്ളാനുള്ള ശ്രമം എന്തുവിലകൊടുത്തും തടയുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയയിലെ പ്രവര്‍ത്തകര്‍ ബുധനാഴ്ച ചേലോറ ഉപരോധസമരത്തില്‍ പങ്കെടുക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ സന്നദ്ധസംഘടനകള്‍ സമരത്തില്‍ പങ്കാളികളാവുമെന്നാണ് സൂചന.

No comments:

Post a Comment

Thanks