ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, January 19, 2012

ചേലോറയില്‍ മാലിന്യനിക്ഷേപം നിര്‍ത്തും വരെ സമരം -കര്‍മ സമിതി

 ചേലോറയില്‍ മാലിന്യനിക്ഷേപം 
നിര്‍ത്തും വരെ സമരം -കര്‍മ സമിതി
കണ്ണൂര്‍: ചേലോറ മാലിന്യനിക്ഷേപ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തുംവരെ സമരം തുടരുമെന്ന് ചേലോറ മാലിന്യനിക്ഷേപ കര്‍മസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'മാലിന്യമുക്ത കേരളം' എന്ന സര്‍ക്കാര്‍ പ്രഖ്യാപിതനയത്തെ പിന്തുണച്ചാണ് ചേലോറയില്‍ സമരം നടത്തുന്നത്. സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ സമരത്തിന് ശക്തിപകരുകയാണ്. കെ. സുധാകരന്‍ എം.പി കണ്ണൂര്‍ നഗരസഭയുടെ മാത്രം എം.പിയല്ലെന്നും ചേലോറയുടെകൂടിയാണെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.
ചേലോറയില്‍ ഇതുവരെ എത്തിനോക്കാതെയാണ് എം.പി അവിടത്തെ പ്രശ്നത്തില്‍ സര്‍വകക്ഷി യോഗത്തില്‍ നിലപാടെടുക്കുന്നത്. പ്രാണികള്‍ക്ക് നാശം സംഭവിക്കുമെന്നു പറഞ്ഞ് പാപ്പിനിശേãരി കണ്ടല്‍ പാര്‍ക്ക് പൂട്ടിക്കാന്‍ നേതൃത്വം കൊടുത്ത എം.പി ചേലോറയിലെ ജനങ്ങളുടെ ജീവന് അത്രയെങ്കിലും പ്രാധാന്യം നല്‍കണം. 45 വര്‍ഷത്തോളം ലൈസന്‍സോടെ പ്രവര്‍ത്തിച്ച തെക്കീബസാര്‍ കള്ളുഷാപ്പ് പൂട്ടിക്കാന്‍ നഗരസഭക്ക് അധികാരമുണ്ടെങ്കില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മാലിന്യനിക്ഷേപ കേന്ദ്രത്തിനെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്തിനും അധികാരമുണ്ടെന്ന് എം.പി ഓര്‍ക്കണം.
മാലിന്യപ്രശ്നത്തില്‍ നഗരസഭയും ജില്ലാ ഭരണകൂടവും തീരുമാനങ്ങള്‍ എടുക്കുന്നുണ്ടെങ്കിലും നടപ്പാക്കാന്‍ ശ്രമിക്കാറില്ല. ഇതുകാരണമാണ് സമിതി ചര്‍ച്ചയില്‍നിന്ന് വിട്ടുനിന്നത്.
ചേലോറ മാലിന്യപ്രശ്നം ചേലോറ പഞ്ചായത്തിന്റെ സജീവപരിഗണനയിലാണ്. അതിനാല്‍ താല്‍ക്കാലിക ഒത്തുതീര്‍പ്പിനുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ല.
മാലിന്യനിക്ഷേപം പഞ്ചായത്തിന്റെയോ നാട്ടുകാരുടെയോ അനുവാദത്തോടെയല്ല എന്ന് പഞ്ചായത്ത് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചായത്ത് എടുക്കുന്ന ഏതു തീരുമാനവും സമിതി അംഗീകരിക്കും.
ഓരോ തദ്ദേശസ്ഥാപനവും അവരവര്‍ക്ക് ആവശ്യമായ മാലിന്യസംസ്കരണ കേന്ദ്രം അവരവരുടെ പ്രവര്‍ത്തനപരിധിയില്‍ത്തന്നെ സ്ഥാപിക്കണം. അത് മറ്റുള്ളവരുടെ ഇടങ്ങളിലല്ല വേണ്ടത്. ശുദ്ധവായുവും കുടിവെള്ളവും അന്യമാക്കുകയാണ്. തങ്ങളും മനുഷ്യരാണെന്ന ബോധം അധികൃതര്‍ക്ക് ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ചാലോടന്‍ രാജീവന്‍, കെ. പ്രദീപന്‍, പി.എം. അബ്ദുല്‍ മജീദ്, കെ.പി. അബ്ദുല്‍ ഖാദര്‍, ടി.വി. സലാം ഹാജി എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

Thanks