ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, January 23, 2012

'മന്ത്രിമാര്‍ വാക്കുപാലിക്കണം'

'മന്ത്രിമാര്‍ വാക്കുപാലിക്കണം'
ന്യൂമാഹി: പെട്ടിപ്പാലം സമരപ്പന്തല്‍ സന്ദര്‍ശിച്ചവേളയില്‍ മന്ത്രി കെ.പി. മോഹനനും കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ദേശവാസികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ തയാറാവണമെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി സ്റ്റിയറിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പെട്ടിപ്പാലത്ത് ഇനി ഒരു ലോഡ് മാലിന്യംപോലും തള്ളാന്‍ അനുവദിക്കാനാവില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. എന്നാല്‍, പിന്നീട് ഇവരുടെ ഭാഗത്തുനിന്ന് ഒരു സഹായവും നാട്ടുകാര്‍ക്ക് ലഭിച്ചിട്ടില്ല. പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. സി.പി. അഷ്റഫ്, കെ.പി. അബൂബക്കര്‍, കോണിച്ചേരി അബ്ദുറഹ്മാന്‍, ടി.എ. സജ്ജാദ്, പി. അബ്ദുസത്താര്‍, പി. നാണു, ഇ.കെ. യൂസുഫ്, നൌഷാദ് മാടോള്‍, പി.കെ.വി. സാലിഹ്, ടി. ഹനീഫ, എം.കെ. സിറാജ്, കെ.പി. സജീവന്‍, റഹീം അച്ചാരത്ത്, എന്‍. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
പദയാത്ര നടത്തി
ന്യൂമാഹി: പെട്ടിപ്പാലം സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മേഖലയില്‍ രണ്ടു പദയാത്രകള്‍ നടത്തി. വിവിധ കേന്ദ്രങ്ങളില്‍ വിശദീകരണ പ്രസംഗവും നടന്നു. പുന്നോല്‍ ബാങ്കിനു സമീപം നടന്ന സമാപന യോഗത്തില്‍ നൌഷാദ് മാടോള്‍, മുനീര്‍ ജമാല്‍ എന്നിവര്‍ സംസാരിച്ചു. പി.എം. അബ്ദുന്നാസര്‍, കെ.പി. അബൂബക്കര്‍, പി. നാണു, എന്‍. ബഷീര്‍, ടി. ഹനീഫ, എം.കെ. ബാബു, എം.പി. മഹമൂദ് എന്നിവര്‍ നേതൃത്വം നല്‍കി. 
പെട്ടിപ്പാലം: ആറ് മാസം 
അനുവദിക്കണമെന്ന് നഗരസഭ,
സാധ്യമല്ലെന്ന് പഞ്ചായത്തും സമരക്കാരും
തലശേãരി: പെട്ടിപ്പാലം വിഷയത്തില്‍ തലശേãരി നഗരസഭ, ന്യൂമാഹി ഗ്രാമപഞ്ചായത്ത്, സമരസമിതികള്‍ എന്നിവയുമായി കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ വെവ്വേറെ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ആറ് മാസം കൂടി പെട്ടിപ്പാലത്ത് മാലിന്യം തള്ളല്‍ അനുവദിക്കണമെന്ന ആവശ്യമാണ് നഗരസഭ മുന്നോട്ടുവെച്ചത്. ദിവസവും മൂന്ന് ടണ്‍ മാലിന്യം തള്ളാന്‍ അനുവദിക്കുക, പ്ലാന്റ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ നഗരസഭ ഉന്നയിച്ചു.
എന്നാല്‍, പിന്നീട് ന്യൂമാഹി ഗ്രാമപഞ്ചായത്തുമായി നടത്തിയ ചര്‍ച്ചയില്‍ നഗരസഭയുടെ ആവശ്യം പഞ്ചായത്ത് തള്ളി. കാലാവധി അനുവദിക്കാനാവില്ല, പെട്ടിപ്പാലത്ത് മാലിന്യം തള്ളരുത്, സമരം തുടങ്ങിയശേഷമുള്ള പെട്ടിപ്പാലത്തെ അവസ്ഥ തുടരുക എന്നീ കാര്യങ്ങളാണ് പഞ്ചായത്ത് ധരിപ്പിച്ചത്. പ്ലാന്റിനെക്കുറിച്ച് ഗ്രാമപഞ്ചായത്ത് അധികൃതര്‍ കൃത്യമായ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ലെന്നാണറിയുന്നത്.
ഉച്ചക്കുശേഷം പൊതുജനാരോഗ്യ സംരക്ഷണ സമിതി, വിശാല സമരമുന്നണി, പരിസര മലിനീകരണ വിരുദ്ധസമിതി, മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ്, മാലിന്യ വിരുദ്ധ സമിതി എന്നിവരുമായി എം.എല്‍.എ നടത്തിയ ചര്‍ച്ചയില്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ ഇ. നാരായണനും പങ്കെടുത്തു. നഗരസഭയുടെ ആവശ്യം ഏകകണ്ഠമായി തള്ളിയ സമരക്കാര്‍ പെട്ടിപ്പാലത്ത് മാലിന്യവും വേണ്ട, പ്ലാന്റും വേണ്ട എന്ന നിലപാടില്‍ ഉറച്ചുനിന്നു. സമരക്കാരുടെയും പഞ്ചായത്തിന്റെയും നിലപാട് നഗരസഭയെ അറിയിച്ചശേഷം തുടര്‍ ചര്‍ച്ചയാകാമെന്ന അഭിപ്രായത്തോടെ  പിരിഞ്ഞു. പെട്ടിപ്പാലം മാലിന്യനിക്ഷേപവുമായി ബന്ധപ്പെട്ട് വ്യാപക അഴിമതി നടക്കുന്നുണ്ടെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ഇ. നാരായണന്‍ പറഞ്ഞതായി സൂചനയുണ്ട്.
തലശേãരി റസ്റ്റ്ഹൌസില്‍ നടന്ന ചര്‍ച്ചയില്‍ നഗരസഭാ സംഘത്തിന് ആമിന മാളിയേക്കല്‍, സി.കെ. രമേശന്‍, ന്യൂമാഹി ഗ്രാമപഞ്ചായത്തിന് കെ. ശ്രീജ, എ.വി. കാദര്‍ മാസ്റ്റര്‍, പൊതുജനാരോഗ്യ സംരക്ഷണ സമിതിക്ക് പി.എം. അബ്ദുന്നാസിര്‍, സി.പി. അഷ്റഫ്, വിശാല സമരമുന്നണിക്ക് എന്‍.വി. അജയകുമാര്‍, പി. ഖാലിദ്, പരിസര മലിനീകരണ വിരുദ്ധ സമിതിക്ക് സി.കെ. പ്രകാശന്‍, ടി.കെ. ശ്രീജിത്ത്, മാലിന്യവിരുദ്ധ സമിതിക്ക് സിദ്ദിഖ് സന, ടി.എ. സജ്ജാദ്, മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ് സംഘത്തിന് പി.എം. ജബീന ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
പെട്ടിപ്പാലത്ത് ഇന്ന് 
പ്രതിഷേധ സംഗമം
തലശേãരി: മാലിന്യവിരുദ്ധ സമരം നാലാം മാസത്തിലേക്ക് കടക്കുന്ന വേളയില്‍  പെട്ടിപ്പാലത്ത് ഇന്ന് രാവിലെ 10 മുതല്‍ അഞ്ച് വരെ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പ്രതിഷേധ സംഗമം നടത്തും. ടി.പി.ആര്‍. നാഥ്, റസാഖ് പാലേരി, പി.ബി.എം ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം, കെ. സാദിഖ്, പള്ളിപ്രം പ്രസന്നന്‍, മധു കക്കാട്, കളത്തില്‍ ബഷീര്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും.

No comments:

Post a Comment

Thanks