ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, February 17, 2012

തടവറയില്‍ വായന പ്രോല്‍സാഹിപ്പിക്കണം -ടി. പത്മനാഭന്‍

 
 
 
 
 
 
 
 
 
 
 തടവറയില്‍ വായന പ്രോല്‍സാഹിപ്പിക്കണം
 -ടി. പത്മനാഭന്‍
കണ്ണൂര്‍: തടവറയില്‍ വായനയും പഠനവും പ്രോല്‍സാഹിപ്പിക്കാന്‍ കൂടുതല്‍ ഇടപെടല്‍ ഉണ്ടാവണമെന്ന് എഴ്ധുുകാരന്‍ ടി. പത്മനാഭന്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് എസ്.എസ്.എല്‍.സി പാസായവരെ അനുമോദിക്കാന്‍ കൌസര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരും തടവുകാരായി ജനിക്കുന്നില്ല. സാഹചര്യങ്ങളാണ് ആളുകളെ അ്ധരമൊരു അവസ്ഥയില്‍ എ്ധിക്കുന്നത്. ജയില്‍ ജീവിത്ധില്‍ തങ്ങള്‍ക്ക് ലഭിച്ച സമയം ഫലപ്രദമായി വിനിയോഗിച്ച് വിജയം കൈവരിച്ച തടവുകാര്‍ക്ക് തീര്‍ച്ചയായും ചാരിതാര്‍ഥ്യ്ധിന് വകയുണ്ട്. തടവുകാര്‍ക്ക് പഠന സഹായവും അനുമോദനവും ഏര്‍പ്പാട് ചെയ്ത കൌസര്‍ ട്രസ്റ്റിനെ അഭിനന്ദിക്കുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ അയല്‍പക്ക്ധുള്ള വീട്ടില്‍ വളര്‍ന്ന തനിക്ക് ജയിലുമായി അട്ധു ഹൃദയബന്ധമാണുള്ളതെന്നും പത്മനാഭന്‍ പറഞ്ഞു.
ജയില്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിച്ചാണ് ഞാന്‍ വളര്‍ന്നത്. വീടിനട്ധ്ു താമസിച്ചിരുന്ന ജയില്‍ ഉദ്യോഗസ്ഥരുടെ സഹായ്ധാടെയാണ് ജയില്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിക്കാന്‍ തരപ്പെട്ധുിയിരുന്നത്. അന്ന് ജയില്‍ ലൈബ്രറിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ പുസ്തകങ്ങളും ഇ്ധര്ധില്‍ വായിച്ചിട്ടുണ്ട്. തന്റെ കൈവശമുള്ള പഴയ പുസ്തകങ്ങള്‍ പലതും ജയിലിലെ ബുക്ക് ബൈന്റിങ് യൂനിറ്റിന്റെ സഹായ്ധാടെ ബൈന്റ് ചെയ്ത് സൂക്ഷിക്കുന്നതിന്റെ ബന്ധവും ജയിലുമായി ബന്ധപ്പെട്ട് ഓര്‍മയിലുണ്ടെന്ന് ടി. പത്മനാഭന്‍ പറഞ്ഞു.
ജയില്‍ ജീവിതം മന$പരിവര്ധ്‍ന്ധിനുള്ള അവസരമാണെന്ന് മുഖ്യ പ്രഭാഷണം നട്ധിയ 'ഗള്‍ഫ് മാധ്യമം' ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു.
കഴിഞ്ഞ കാല്ധക്കുറിച്ച് വ്യാകുലപ്പെടുന്നതിനു പകരം ജയില്‍ ജീവിതം പുതിയ കാല്ധക്കുള്ള മുതല്‍കൂട്ടായി മാറ്റുകയാണ് വേണ്ടത്. പ്രവാചകന്‍ യൂസുഫിന്റെ ചരിത്രം മുതല്‍ സ്വാമി അസിമാനന്ദയുടെ മനംമാറ്റിയ കരീം വരെയുള്ളവരുടെ ജയിലനുഭവങ്ങള്‍ നല്‍കുന്ന പാഠമതാണെന്നും ഹംസ അബ്ബാസ് ചൂണ്ടിക്കാട്ടി.
എസ്.എസ്.എല്‍.സിയില്‍ വിജയം നേടിയവര്‍ക്കുള്ള ഉപഹാരം ടി.പത്മനാഭന്‍ വിതരണം ചെയ്തു. ജയില്‍ സൂപ്രണ്ട് ശിവദാസ് തൈപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ വി.എം.പി ഓര്‍ഫനേജ്  ഡയറക്ടര്‍ പി.കെ. റഹിം, ഡോ.പി.സലിം, വി.കെ. ഖാലിദ്, ജയില്‍ എക്സിക്യൂട്ടിവ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം. പുരുഷ്ധോമന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ജയില്‍ അധ്യാപകന്‍ രമേഷ് നാഥിനെ ആദരിച്ചു. ജയില്‍ വെല്‍ഫെയര്‍ ഒഫിസര്‍ എം.വി. മുകേഷ് സ്വാഗതവും ജയില്‍ അന്തേവാസി സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks