ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, March 20, 2012

സന്ധ്യക്കും മക്കള്‍ക്കും തലചായ്ക്കാനിടമൊരുങ്ങി

സന്ധ്യക്കും മക്കള്‍ക്കും
തലചായ്ക്കാനിടമൊരുങ്ങി
പയ്യന്നൂര്‍: വര്‍ഷങ്ങളായി സങ്കടക്കടലില്‍ കഴിയുന്ന യുവതിയുടെയും രോഗികളായ മക്കളുടെയും ചിരകാലാഭിലാഷം പൂവണിഞ്ഞു. സങ്കടക്കടലില്‍ നീന്തി തളര്‍ന്ന കുന്നരുവിലെ സന്ധ്യയുടെയും രോഗികളായ മക്കളുടെയും തല ചായ്ക്കാനൊരിടം എന്ന സ്വപ്നമാണ് ഒരുകൂട്ടം നന്മയുള്ള മനസ്സുകളുടെ കാരുണ്യംകൊണ്ട് യാഥാര്‍ഥ്യമായത്.
കുന്നരുവിലെ നിലംപൊത്താറായ കുടിലില്‍ ജന്മനാ വൈകല്യമുള്ള കുട്ടികളുമായി ദുരിതമനുഭവിക്കുന്ന സന്ധ്യയുടെ കഥ ‘മാധ്യമ’വും ചില ദൃശ്യമാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് മാടായി ഏരിയാ ഘടകം രാമന്തളി ഗ്രാമപഞ്ചായത്തിന്‍െറ സഹായത്തോടെ വീട് നിര്‍മിച്ചുനല്‍കിയത്.
കുന്നരുവില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഈശ്വരീ ബാലകൃഷ്ണന്‍ വീട് സന്ധ്യക്ക് കൈമാറി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് സാജിദ്, ഫൈസല്‍ മാടായി, റാഷിദ്, കെ.പി. വിനു മാസ്റ്റര്‍, നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks