ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, March 29, 2012

സര്‍വേ തടയാന്‍ ശ്രമിച്ച സമരസമിതി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ദേശീയപാത വികസനം
സര്‍വേ തടയാന്‍ ശ്രമിച്ച സമരസമിതി
പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മുഴപ്പിലങ്ങാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സര്‍വേ നടത്താനത്തെിയ ഉദ്യോഗസ്ഥരെ തടഞ്ഞ ഒമ്പത് സമരസമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
എടക്കാട് റെയില്‍വേ സ്റ്റേഷനുസമീപം ചൊവ്വാഴ്ച  രാവിലെ 11 മണിയോടെയാണ് സംഭവം.
കണ്ണൂര്‍ സി.ഐ സുകുമാരന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.  അറസ്റ്റ് ചെയ്യുന്ന രംഗം പത്രത്തിനുവേണ്ടി ഫോട്ടോ എടുക്കാനത്തെിയ മുഴപ്പിലങ്ങാട്ടെ ഫോട്ടോഗ്രാഫര്‍ ചന്ദ്രനെ സി.ഐ സുകുമാരന്‍ തടഞ്ഞു.  ഫോട്ടോ എടുത്താല്‍ രണ്ടു ദിവസത്തേക്ക് പുറംലോകം കാണില്ളെന്നും ജാമ്യമില്ലാത്ത കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്നും ഇദ്ദേഹം ഭീഷണിപ്പെടുത്തി. 
സമരസമിതി നേതാവ്  കെ.കെ. ഉത്തമന്‍, ഷിജു, കെ.വി. ചന്ദ്രന്‍, പോള്‍ ടി. സാമുവല്‍, അനൂപ് ജോണ്‍, കെ.വി.ശ്രീമതി, വി. ശോഭ, എം.കെ. മറിയു, എ. മോഹനന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  ഇവരെ തലശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി രണ്ടാള്‍ ജാമ്യത്തില്‍ ഏഴു മണിക്കുശേഷം വിട്ടയച്ചു.
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് എന്‍.എച്ച്. സര്‍വേ  ഉദ്യോഗസ്ഥ ഭാരതിയുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

No comments:

Post a Comment

Thanks