ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, March 24, 2012

പെട്ടിപ്പാലം: എസ്.പി ഓഫിസ് മാര്‍ച്ച് പൊലീസ് തടഞ്ഞു

 
 പെട്ടിപ്പാലം: എസ്.പി ഓഫിസ്
മാര്‍ച്ച് പൊലീസ് തടഞ്ഞു
കണ്ണൂര്‍: പെട്ടിപ്പാലം സമരക്കാര്‍ക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ എസ്.പി ഓഫിസ് മാര്‍ച്ച് പൊലീസ് വന്‍സന്നാഹമൊരുക്കി തടഞ്ഞു. മുപ്പതില്‍ കുറവുണ്ടായിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരെ ചെറുക്കാന്‍ മുന്നൂറിലധികം പൊലീസുകാരെയാണ് നിയോഗിച്ചത്. എ.എസ്.പിയുടെ നേതൃത്വത്തില്‍ എസ്.പി ഓഫിസില്‍നിന്ന് 250 മീറ്റര്‍ അകലെ കലക്ടറേറ്റിന് മുന്നില്‍ സമരക്കാരെ പൊലീസ് തടഞ്ഞു.
ഇടതു യുവജന സംഘടനകള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് പ്രതിരോധിക്കുന്നതില്‍ പറ്റിയ പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ യുദ്ധസമാനമായ സജ്ജീകരണങ്ങളുമായാണ് പൊലീസ് എത്തിയത്. ജലപീരങ്കിയും ഫയര്‍ഫോഴ്സിനെയും ഒരുക്കിനിര്‍ത്തിയിരുന്നു.പതിനൊന്നരയോടെ വായ മൂടിക്കെട്ടിയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രകടനമായത്തെിയത്. പെട്ടിപ്പാലത്ത് ഗാന്ധിജിയുടെ ചിത്രം കത്തിച്ചതില്‍ പ്രതിഷേധിച്ച് ഗാന്ധിജിയുടെ പ്രതീകാത്മക ചിതാഭസ്മവും കൊണ്ടാണ് സമരക്കാര്‍ എത്തിയത്. മാര്‍ച്ച് കലക്ടറേറ്റിന് മുന്നില്‍ തടഞ്ഞതോടെ എസ്.പി ഓഫിസ് കവാടം വരെ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ബഹളംവെച്ചു. എന്നാല്‍, സമരക്കാരെ വിടാന്‍ പൊലീസ് തയാറായില്ല. ഇതേതുടര്‍ന്ന് റോഡില്‍ കുത്തിയിരിപ്പുസമരം നടത്തി. മാര്‍ച്ച് എ. മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വിനോദ് പയ്യട അധ്യക്ഷത വഹിച്ചു. കെ.പി.എ. റഹീം, ഭാസ്കരന്‍ വെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. ഹരി, ആശ, രമേശന്‍ മാമ്പ, ചാലോടന്‍ രാജീവന്‍, സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Thanks