ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, May 8, 2012

ബാലികക്ക് സോളിഡാരിറ്റിയുടെ സാന്ത്വനം

 ട്രെയിന്‍ യാത്രക്കിടെ കല്ളേറില്‍ തല തകര്‍ന്ന
ബാലികക്ക് സോളിഡാരിറ്റിയുടെ സാന്ത്വനം
കേളകം: ട്രെയിന്‍ യാത്രക്കിടെ കല്ളേറില്‍ ഗുരുതര പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അടക്കാത്തോട്ടിലെ പുത്തന്‍വീട്ടില്‍ നൂര്‍ജഹാന്‍െറ മകള്‍ ഖദീജക്ക് സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ സേവനവിഭാഗത്തിന്‍െറ സാന്ത്വനം. ഏപ്രില്‍ 29ന് ഞായറാഴ്ചയാണ് ട്രെയിന്‍ യാത്രക്കിടെ അജ്ഞാതനായ അക്രമിയുടെ കല്ളേറില്‍ പട്ടാമ്പി പള്ളിപ്പുറത്തുനിന്ന് ഖദീജയുടെ തലയോട്ടി തകര്‍ക്കുംവിധം പരിക്കേറ്റത്. ‘മാധ്യമം’ വാര്‍ത്ത ശ്രദ്ധയില്‍പെട്ട സോളിഡാരിറ്റി സേവനവിഭാഗം ഖദീജയുടെ ചികിത്സാചെലവ് ഏറ്റെടുക്കുകയായിരുന്നു. ഇന്നലെ സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ സേവനവിഭാഗം കണ്‍വീനര്‍ ഫൈസല്‍ മാടായി, കോട്ടക്കല്‍ ഏരിയാ സെക്രട്ടറി ഫൈസല്‍ കോട്ടക്കല്‍, ഓര്‍ഗനൈസര്‍ മുഹമ്മദ് യാസിര്‍ എന്നിവരടങ്ങുന്ന സംഘം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലത്തെി ചികിത്സാചെലവ് നല്‍കി.
ഖദീജയുടെ ദൈന്യതയറിഞ്ഞ് ഹാറൂണ്‍ (കണ്ണൂര്‍), ജമാഅത്തെ ഇസ്ലാമി കോട്ടക്കല്‍ ഏരിയാ ഓര്‍ഗനൈസര്‍ അലവിക്കുട്ടി, സോളിഡാരിറ്റി സേവനവിഭാഗം സെക്രട്ടറി പി.സി. ഷമീം, സാദിഖ് തുടങ്ങിയവര്‍ ഖദീജക്ക് സാന്ത്വനവുമായി നേരത്തെ രംഗത്തത്തെിയിരുന്നു. ജമാഅത്തെ ഇസ്ലാമി കോട്ടക്കല്‍ ഘടകം ആദ്യഘട്ടസഹായമായി 10,000 രൂപയും ബാലികയുടെ ബന്ധുക്കള്‍ക്ക് കൈമാറി.
അടക്കാത്തോട്ടിലെ ഒറ്റമുറി പീടികയില്‍ താമസിക്കുന്ന ഖദീജയുടെ ഉമ്മ  പുത്തന്‍വീട്ടില്‍ നൂര്‍ജഹാന്‍െറ ഏക ആശ്രയം തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് ലഭിക്കുന്ന നാമമാത്ര പ്രതിഫലമാണ്.

No comments:

Post a Comment

Thanks