ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, May 19, 2012

പെട്ടിപ്പാലത്ത് പൊലീസ് സഹായത്തോടെ വീണ്ടും മാലിന്യം തള്ളി

പെട്ടിപ്പാലത്ത് പൊലീസ് 
സഹായത്തോടെ വീണ്ടും മാലിന്യം തള്ളി
തലശ്ശേരി: പെട്ടിപ്പാലത്ത് വീണ്ടും പൊലീസ് സഹായത്തോടെ നഗരസഭ മാലിന്യം നിക്ഷേപിച്ചു. ബുധനാഴ്ച രാവിലെ പത്തരയോടെ ലോറിയിലും മൂന്ന് ഗുഡ്സ് ഓട്ടോറിക്ഷകളിലുമാണ് മാലിന്യം തള്ളിയത്. തലശ്ശേരി സി.ഐ വി.വി. വിനോദ്, ന്യൂമാഹി എസ്.ഐ ഷാജി പട്ട്യേരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹത്തോടെയാണ് മാലിന്യം നിക്ഷേപിച്ചത്.
2011 ഒക്ടോബര്‍ 30 മുതല്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരം ആംഭിച്ചതിനെ തുടര്‍ന്ന് മാലിന്യം തള്ളുന്നത് നിര്‍ത്തിയിരുന്നു. മാര്‍ച്ച് 20ന് പുലര്‍ച്ചെ മാലിന്യവിരുദ്ധ സമരമുഖത്ത്  പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും മാലിന്യം നിക്ഷേപിക്കുകയും ചെയ്തിരുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.  നിരവധി സമര സമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് സമരപ്പന്തല്‍ പൊളിച്ച് നീക്കുകയായിരുന്നു. ബുധനാഴ്ച മാലിന്യം തള്ളുമ്പോള്‍ സമര സമിതി പ്രവര്‍ത്തകര്‍ പ്രദേശത്തുണ്ടായിരുന്നില്ല.
പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം നിക്ഷേപിച്ചത് സി.പി.എം, ലീഗ്, കോണ്‍ഗ്രസ്,സി.പി.ഐ, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെയാണെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ ആരോപിച്ചു.ഈ സാഹചര്യത്തില്‍ പ്രദേശത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ രാജിവെച്ച് ജനങ്ങളോടൊപ്പം നില്‍ക്കണം.  നഗരസഭയുടെ നടപടിയില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രതിഷേധിച്ചു.

No comments:

Post a Comment

Thanks