ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, June 24, 2012

ബോധവത്കരണം നടത്തണമെന്ന് മുഖ്യമന്ത്രി

വാതക പൈപ്പ്ലൈന്‍:
ബോധവത്കരണം
നടത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗെയ്ല്‍ ഇന്ത്യ ലിമിറ്റഡിന്‍െറ ആഭിമുഖ്യത്തില്‍ പ്രകൃതിവാതക വിതരണത്തിനായി സംസ്ഥാനത്ത് ഇടുന്ന വാതക പൈപ്പ്ലൈന്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ ബോധവത്കരണം നടത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു. പദ്ധതിയുടെ നേട്ടങ്ങളും വ്യക്തമാക്കണമെന്നും ഗെയ്ല്‍ ഇന്ത്യ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഇതിനായി വ്യവസായ വകുപ്പും ഗെയ്ലും സംയുക്തമായി പത്ര-ദ്യശ്യ മാധ്യമങ്ങളിലൂടെ ബോധവത്കരണം നടത്തണം.
പൈപ്പ്ലൈന്‍ കടന്നുപോകുന്ന ജില്ലകളിലെ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ജില്ലാതല യോഗങ്ങളും പഞ്ചായത്ത്തല യോഗങ്ങളും വിളിക്കും. പൈപ്പ്ലൈനിലൂടെ വിതരണം നടത്താനുദ്ദേശിക്കുന്ന പ്രകൃതിവാതകം പാചകവാതകം പോലെ സ്ഫോടനാത്മക സ്വഭാവമുളളതല്ളെന്ന് ഗെയ്ല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അശുതോഷ് കര്‍ണാഡ് പറഞ്ഞു. ആരേയും മാറ്റിപാര്‍പ്പിക്കേണ്ടിവരില്ല.
പദ്ധതി കാര്യക്ഷമമായാല്‍ കേരളത്തിന്‍െറ ഊര്‍ജപ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും പാചകവാതക വില കുറയുമെന്നും എ.കെ. ബാലന്‍ എം.എല്‍.എ പറഞ്ഞു. എം.എല്‍.എമാര്‍, പഞ്ചായത്ത് പ്രതിനിധികള്‍, വ്യവസായ, ഊര്‍ജ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments:

Post a Comment

Thanks