ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, June 4, 2012

മുസ്ലിം യുവാക്കളുടെ അറസ്റ്റിനെതിരെ ദേശവ്യാപക കാമ്പയിന്‍ -ജമാഅത്തെ ഇസ്ലാമി

മുസ്ലിം യുവാക്കളുടെ അറസ്റ്റിനെതിരെ
ദേശവ്യാപക കാമ്പയിന്‍ -ജമാഅത്തെ ഇസ്ലാമി
ന്യൂദല്‍ഹി: മുസ്ലിം യുവാക്കളുടെ അന്യായ അറസ്റ്റിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ സമുദായത്തെ ബോധവത്കരിക്കുന്നതിന് ദേശവ്യാപകമായ കാമ്പയിന് ജമാഅത്തെ ഇസ്ലാമി തുടക്കമിട്ടതായി ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കണമെന്നും അമീര്‍ ആവശ്യപ്പെട്ടു.
കോസികാലാനിലെ വര്‍ഗീയ കലാപത്തില്‍ കടകമ്പോളങ്ങളും വസ്തുവഹകളും നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരവും മുസ്ലിംകളുടെ ജീവനും സ്വത്തിനും സംരക്ഷണവും നല്‍കണം. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. സൗദി അറേബ്യയിലെ ജുബൈലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഫസീഹ് മഹ്മൂദിനെ 20 ദിവസമായിട്ടും പുറത്തു കാണിക്കാത്തതെന്തുകൊണ്ടാണെന്ന് ഉമരി ചോദിച്ചു.  ദുര്‍ബല വിഭാഗങ്ങള്‍ വിശേഷിച്ചും മുസ്ലിംകള്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളാല്‍ അങ്ങേയറ്റം പീഡിപ്പിക്കപ്പെടുകയാണ്. ഒരു സമുദായമെന്ന നിലക്ക് മുസ്ലിംകളുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമം. വിദ്യാഭ്യാസപരമായി ഉന്നത നിലയിലത്തെിയ മുസ്ലിം യുവാക്കളെയാണ് നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയി അറസ്റ്റ് ചെയ്തും അല്ലാതെയും പീഡിപ്പിക്കുന്നത്. ഒരിക്കലും ചെയ്യാത്ത ഡസന്‍കണക്കിന് കുറ്റങ്ങള്‍ പിന്നീട് അവര്‍ക്കുമേല്‍ ചാര്‍ത്തുകയാണെന്നും അമീര്‍ കുറ്റപ്പെടുത്തി.

No comments:

Post a Comment

Thanks