ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, June 26, 2012

ഫീസ് വര്‍ധനക്കെതിരെ എസ്.ഐ.ഒ നിയമസഭാ മാര്‍ച്ച് നടത്തി

 ഫീസ് വര്‍ധനക്കെതിരെ എസ്.ഐ.ഒ 
നിയമസഭാ മാര്‍ച്ച് നടത്തി
തിരുവനന്തപുരം:  ഡിഗ്രി, പി.ജി കോഴ്സുകളുടെ ഫീസ് വര്‍ധന  പിന്‍വലിക്കുക, ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം അപാകതകള്‍ പരിഹരിക്കുക, സ്വാശ്രയ വിദ്യാഭ്യാസം സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ നിയമസഭാമാര്‍ച്ച് നടത്തി.
യൂനിവേഴ്സിറ്റി കോളജിനു മുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് നിയമസഭാ കവാടത്തിനു മുന്നില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. മാര്‍ച്ച് സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. അന്യായ  ഫീസ് വര്‍ധന പാവപ്പെട്ട വിദ്യാര്‍ഥികളുടെ നട്ടെല്ളൊടിക്കുന്ന നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയുടെ നടുത്തളത്തില്‍ തെറിയഭിഷേകം നടത്തുന്നവര്‍ വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നതിലൂടെ കൂടുതല്‍ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ള  ഓപണ്‍ യൂനിവേഴ്സിറ്റി, ടെക്നിക്കല്‍ യൂനിവേഴ്സിറ്റി എന്നിവ ഉടന്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പിറവം തെരഞ്ഞെടുപ്പിനു മുമ്പായി നടത്തിയ വോട്ട് കച്ചവടത്തിന്‍െറ ഭാഗമായി രൂപപ്പെട്ട സ്വാശ്രയ  കരാറുകള്‍ ജനവിരുദ്ധമാണ്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന ക്രെഡിറ്റ്ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റത്തിലെ ഇനിയും നികത്തപ്പെട്ടിട്ടില്ലാത്ത അപാകതകള്‍ പരിഹരിച്ച് ഗുണനിലവാരം ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സക്കീര്‍ നേമം എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് സുഹൈബ് സി.ടി, ജമാല്‍ പാനായിക്കുളം, ഫാസില്‍, സഹ്ല, അമീര്‍, ഷിയാസ്, അജ്മല്‍ റഹ്മാന്‍, യൂസുഫ് എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Thanks