ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, June 16, 2012

വിമാന യാത്രാനിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രം ഏറ്റെടുക്കണം-വെല്‍ഫെയര്‍ പാര്‍ട്ടി

വിമാന യാത്രാനിരക്ക്
നിശ്ചയിക്കാനുള്ള അധികാരം
കേന്ദ്രം ഏറ്റെടുക്കണം-വെല്‍ഫെയര്‍ പാര്‍ട്ടി
കൊച്ചി: വിമാന യാത്രാനിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഏറ്റെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഹക്കീമും സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ പ്രേമ ജി. പിഷാരടിയും സുരേന്ദ്രന്‍ കരിപ്പുഴയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യാത്രാ നിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാറില്‍ നിക്ഷിപ്തമായാല്‍ വ്യത്യസ്ത സീസണുകളുടെ പേരില്‍ വിമാനക്കമ്പനികള്‍ അമിത തുക ഈടാക്കുന്നത് അവസാനിപ്പിക്കാനാവും. എയര്‍ ഇന്ത്യ  പൈലറ്റുമാര്‍ നടത്തുന്ന സമരം മുതലെടുത്ത് ഇതര വിമാന കമ്പനികള്‍ പ്രവാസി മലയാളികളെ കൊള്ളയടിക്കുകയാണ്. ഗള്‍ഫടക്കം വിവിധ വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളെ നിലക്ക് നിര്‍ത്താന്‍ പ്രധാന മന്ത്രി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. പൈലറ്റ് സമരങ്ങളെ അഭിമുഖീകരിക്കാനോ ബദല്‍ മാര്‍ഗങ്ങള്‍ കാണാനോ സാധിക്കാത്തത് സര്‍ക്കാറിന്‍െറ കഴിവുകേടാണ്. ജൂലൈ 31 വരെ റിയാദ്-കരിപ്പൂര്‍ സെക്ടറില്‍ സര്‍വീസ് നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ അറിയിച്ചുകഴിഞ്ഞു. ജൂണ്‍-ജൂലൈ മാസങ്ങളില്‍ നാട്ടിലേക്ക് തിരിക്കുന്ന നിരവധിപേര്‍ സമരംമൂലം ഗള്‍ഫില്‍ കുടുങ്ങി.  ഇതര വിമാനക്കമ്പനികള്‍ ഈ അവസരം മുതലെടുത്ത് മൂന്നിരട്ടി നിരക്ക് ഈടാക്കുന്നതായി പരാതി ഉണ്ട്. പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടില്ളെങ്കില്‍  ഈ ആവശ്യങ്ങള്‍ ഉന്നയിച്ച്  19ന് രാവിലെ 10ന് തിരുവനന്തപുരം,കോഴിക്കോട് എന്നിവിടങ്ങളിലും 20ന് എറണാകുളത്തും എയര്‍ ഇന്ത്യാ ഓഫിസുകളിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. എറണാകുളം ജില്ലാ പ്രസിഡന്‍റ് പി.ഐ. അബ്ദുല്‍ സമദും സന്നിഹിതനായിരുന്നു.

No comments:

Post a Comment

Thanks