ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, July 27, 2012

ഖുര്‍ആന്‍ ബോധനം അഞ്ചാം വാല്യം പ്രകാശനം ചെയ്തു

ഖുര്‍ആന്‍ ബോധനം അഞ്ചാം വാല്യം 
പ്രകാശനം ചെയ്തു
കോഴിക്കോട്: ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമായ ഖുര്‍ആന്‍ ബോധനത്തിന്‍െറ അഞ്ചാം വാല്യം മാധ്യമം പത്രാധിപര്‍ ഒ. അബ്ദുറഹ്മാന്‍ ജമാഅത്തെ ഇസ്ലാമി കേരള ഉപാധ്യക്ഷന്‍ എം.കെ. മുഹമ്മദലിക്കു നല്‍കി പ്രകാശനം ചെയ്തു.
ഖുര്‍ആന്‍ സൂക്തങ്ങളെ മലയാളികള്‍ക്കു മനസ്സിലാവുന്ന വിധം ലളിതവും സാഹിതീയവുമായി എങ്ങനെ പരിഭാഷപ്പെടുത്താമെന്നതാണ് തന്‍െറ എഴുത്തുജീവിതത്തിലെ ഏറെ പ്രയാസകരമായ അനുഭവമെന്ന് പ്രകാശന കര്‍മം നിര്‍വഹിച്ച് ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു.  ശുദ്ധപരിഭാഷയും മൗലികചിന്തയുമാണ് ഖുര്‍ആന്‍ ബോധനത്തിന്‍െറ സവിശേഷതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖുര്‍ആന്‍ പഠനവേദികള്‍ സജീവമായ ഇക്കാലത്ത് വ്യാപകമായി ഉപയോഗപ്പെടുത്തുന്ന ജനകീയ ഖുര്‍ആന്‍ പരിഭാഷയാണ് ഖുര്‍ആന്‍ ബോധനമെന്ന് ഗ്രന്ഥം ഏറ്റുവാങ്ങിയ എം.കെ. മുഹമ്മദലി പറഞ്ഞു. ഖുര്‍ആന്‍ ബോധനത്തിന്‍െറ ഗ്രന്ഥകാരനും പ്രബോധനം പത്രാധിപരുമായ ടി.കെ. ഉബൈദ് ഗ്രന്ഥസമര്‍പ്പണം നിര്‍വഹിച്ചു. ഐ.പി.എച്ച് ചീഫ് എഡിറ്റര്‍ വി.എ. കബീര്‍ അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടര്‍ കെ.ടി. ഹുസൈന്‍ സ്വാഗതവും പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് സി.പി. ജൗഹര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks