ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, August 14, 2012

സ്വാതന്ത്ര്യദിനത്തില്‍ 1000 മനുഷ്യാവകാശ സദസ്സുകള്‍

സ്വാതന്ത്ര്യദിനത്തില്‍ 1000 
മനുഷ്യാവകാശ സദസ്സുകള്‍
കോഴിക്കോട്: സ്വാതന്ത്ര്യത്തിന്‍െറ ആറര പതിറ്റാണ്ടിനുശേഷവും തുടരുന്ന അസ്വാതന്ത്ര്യത്തിനെതിരെ സോളിഡാരിറ്റി യൂത്തുമൂവ്മെന്‍റ് ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15ന് സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യദിന മനുഷ്യാവകാശ സദസ്സുകള്‍ സംഘടിപ്പിക്കും.
 നിരവധി മനുഷ്യര്‍  തടവുകാരായി ജയിലുകളില്‍ കഴിയുന്ന പശ്ചാത്തലത്തിലാണ് പരിപാടിയെന്ന് ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുത്തക കമ്പകളുടെ ജനവിരുദ്ധവും പ്രകൃതി വിരുദ്ധവുമായ പദ്ധതികള്‍ക്കെതിരെ ആരെങ്കിലും ശക്തമായി രംഗത്തുവന്നാല്‍ അവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുന്നു.
ഛത്തീസ്ഗഢില്‍ സോണിസൂരി എന്ന അധ്യാപിക ഇതിന് ഉദാഹരണമാണ്. ദലിതുകളും ആദിവാസികളും ന്യൂനപക്ഷങ്ങളും മറ്റു ദുര്‍ബല വിഭാഗങ്ങളും ജാമ്യം പോലും കിട്ടാതെ കെട്ടിച്ചമച്ച കേസുകള്‍ വഴി ജയിലിലടക്കപ്പെടുന്നു.
 അബ്ദുന്നാസിര്‍ മഅ്ദനിയും മലപ്പുറം പരപ്പനങ്ങാടി സക്കരിയയുമൊക്കെ ഇതിന് ഉദാഹരണമാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ സദസ്സുകളില്‍ പങ്കെടുക്കും. സം്സഥാന സെക്രട്ടറി ടി.എ. ഫയാസ്, മീഡിയാ സെക്രട്ടറി സി.എം. ശരീഫ് എന്നിവരും  വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

Thanks