ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, August 21, 2012

പെരുന്നാള്‍ നല്ല നാളേക്കുള്ള പ്രചോദനമാവണം -ടി. ആരിഫലി

 പെരുന്നാള്‍ നല്ല നാളേക്കുള്ള
പ്രചോദനമാവണം -ടി. ആരിഫലി
കോഴിക്കോട്: നല്ല നാളേക്ക് വേണ്ടി പരിശ്രമിക്കാന്‍ പെരുന്നാള്‍ പ്രചോദനമാവണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ഈദ്സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു. ആത്മ നിയന്ത്രണവും ജീവിത വിശുദ്ധിയും പകര്‍ന്ന ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന്‍െറ ആഹ്ളാദകരമായ പരിസമാപ്തിയാണ് ചെറിയ പെരുന്നാള്‍.
പെരുന്നാളിന്‍െറ സന്തോഷവും ആഹ്ളാദവും ജാതി-മത ഭേദമന്യേ പങ്കുവെക്കപ്പെടണം. സാമുദായിക ധ്രുവീകരണവും സാമൂഹിക ബന്ധങ്ങളില്‍ ശൈഥില്യങ്ങളും സൃഷ്ടിക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇത്തരം പങ്കുവെക്കലുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്- അദ്ദേഹം പറഞ്ഞു.
ക്ഷേമവും സന്തോഷവും ലഭിക്കുന്ന നല്ളൊരു നാളേക്ക് വേണ്ടി തളരാതെ പണിയെടുക്കാന്‍ ഈദ് സുദിനം പ്രചോദനമാകണം.
സന്തോഷത്തില്‍ മുഴുകുമ്പോഴും ജീവിതം തന്നെ നിഷേധിക്കപ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളിലും ജയിലറകളിലുമൊക്കെ കഴിയുന്ന നിരപരാധികളായ മനുഷ്യരെ കൂടി ഓര്‍ക്കാന്‍ നമുക്ക് കഴിയണം. വംശീയ കലാപങ്ങളുടെയും ഭരണകൂട ഭീകരതയുടെയും ഇരകളായ ഈ മനുഷ്യരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പെരുന്നാള്‍ നമുക്ക് അവസരമാകട്ടെയെന്നും അമീര്‍ ഓര്‍മിപ്പിച്ചു.

No comments:

Post a Comment

Thanks