ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, August 22, 2012

പ്രവാസി വോട്ടവകാശം പരിഷ്കരിക്കണം - പ്രവാസി കുടുംബസംഗമം

 
 പ്രവാസി വോട്ടവകാശം പരിഷ്കരിക്കണം - പ്രവാസി കുടുംബസംഗമം
 കണ്ണൂര്‍: പരമാവധി പൗരന്മാര്‍ക്ക് പങ്കാളികളാവാന്‍ അവസരം ലഭിക്കുന്ന വിധം പ്രവാസി വോട്ടവകാശം പരിഷ്കരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി കുടുംബസംഗമം ആവശ്യപ്പെട്ടു. നിലവിലെ സംവിധാനത്തില്‍ രാജ്യത്തെ പ്രവാസികളില്‍ ചെറിയൊരു ശതമാനത്തിന് മാത്രമേ അവസരം ലഭിക്കുന്നുള്ളൂ. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ നടത്തുന്ന കൊള്ള ചെറുക്കണമെന്നും പ്രവാസികളുടെ തൊഴില്‍, കുടുംബ, സാമൂഹിക പ്രശ്നങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അവഗണന അവസാനിപ്പിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ ആക്ടിങ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ അസോസിയേഷനുകളെ പ്രതിനിധാനം ചെയ്ത്  എ.സി.എം. ബഷീര്‍, സാലിം മൂസ, ടി.കെ. സാജിദ്, എ. നാസര്‍, സി.പി. ഹാരിസ്, കെ.പി. നിസാര്‍, പി.സി. മൊയ്തു, എന്‍.സി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടിയും അരങ്ങേറി. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് പി.കെ. നിയാസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Thanks