ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, August 24, 2012

ചേലോറയില്‍ ബലംപ്രയോഗിച്ച് മാലിന്യമിറക്കി

ചേലോറയില്‍ ബലംപ്രയോഗിച്ച് മാലിന്യമിറക്കി
ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നഗരസഭയുടെ മാലിന്യമിറക്കാനത്തെിയ ലോറി നാട്ടുകാര്‍ തടഞ്ഞു. ചേലോറ സമരസമിതിയും നഗരസഭയും ചേര്‍ന്ന് പ്ളാസ്റ്റിക്, അറവുമാലിന്യങ്ങള്‍ തള്ളുന്നതുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനം നഗരസഭ ലംഘിച്ചതാണ് മാലിന്യവണ്ടി തടയാന്‍ കാരണം. വ്യാഴാഴ്ച രാവിലെ 6.15നായിരുന്നു സംഭവം. ആഗസ്റ്റ് ഒന്നുമുതല്‍ ചേലോറയില്‍ പ്ളാസ്റ്റിക് മാലിന്യവും അറവുമാലിന്യവും തള്ളുന്നത് നിര്‍ത്തുമെന്നായിരുന്നു ശുചിത്വ മിഷനും നഗരസഭയുമെടുത്ത തീരുമാനം. ഇതിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ 20 ദിവസമായി മാലിന്യം തള്ളിയിരുന്നില്ല.
എന്നാല്‍, നഗരസഭ നാട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പ് ഏകപക്ഷീയമായി ലംഘിക്കുകയായിരുന്നെന്ന് സമരസമിതി നേതാവ് ചാലോടന്‍ രാജീവന്‍ പറഞ്ഞു.
അതത് പ്രദേശങ്ങളിലെ മാലിന്യം ഉദ്ഭവസ്ഥാനത്തുതന്നെ സംസ്കരിക്കണമെന്ന തീരുമാനത്തിന് വിരുദ്ധമാണിതെന്നും സമരസമിതി അംഗങ്ങള്‍ പറഞ്ഞു.
മാലിന്യവണ്ടി തടയാനത്തെിയ സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കിയാണ് മാലിന്യമിറക്കിയത്. ദിനംപ്രതി 40 ടണ്‍ മാലിന്യമാണ് ചേലോറയില്‍ നഗരസഭ തള്ളുന്നത്.
നിരന്തരമായ മാലിന്യം തള്ളുന്നതിനാല്‍ പ്രദേശത്തെ 250ലധികം കുടുംബങ്ങളിലെ കുടിവെള്ളം മലിനമായിരുന്നു. എന്നാല്‍, ഇതിന് പകരം നഗരസഭ ഏര്‍പ്പെടുത്തിയ കുടിവെള്ള വിതരണവും മിക്ക ദിവസങ്ങളിലും തടസ്സപ്പെടുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

No comments:

Post a Comment

Thanks