ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, September 17, 2012

കൂടങ്കുളം പ്രക്ഷോഭത്തിന് കടലിലിറങ്ങി ഐക്യദാര്‍ഢ്യം

കൂടങ്കുളം പ്രക്ഷോഭത്തിന് 
കടലിലിറങ്ങി ഐക്യദാര്‍ഢ്യം
കോഴിക്കോട്: അധികാര ധാര്‍ഷ്ട്യത്തിനെതിരെ കടലിലും കരയിലും പോരാടുന്ന കൂടങ്കുളത്തെ ജനങ്ങള്‍ക്ക് കോഴിക്കോട്ടെ കടലിലിറങ്ങി യുവാക്കളുടെ ഐക്യദാര്‍ഢ്യം. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് പ്രവര്‍ത്തകരാണ് കൂടങ്കുളം ആണവ നിലയത്തിനെതിരെ വേറിട്ട രീതിയില്‍ പ്രതിഷേധിച്ചത്.
ആണവ നിലയമെന്ന അനീതിക്കെതിരെ മുദ്രാവാക്യവുമായി ബീച്ച് ഓപണ്‍ സ്റ്റേജിനു സമീപത്തുനിന്ന്  നീങ്ങിയ പ്രക്ഷോഭകര്‍ കടല്‍പാലങ്ങള്‍ക്കിടയില്‍ കടലിലിറങ്ങി മുദ്രാവാക്യം മുഴക്കി. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും തൊഴിലാളി നേതാവുമായ എ. വാസുവും സമരത്തില്‍ പങ്കാളിയായി. പോരാട്ടത്തിന്‍െറ പ്രതീകമായ ചെങ്കൊടികള്‍ കൂടങ്കുളമടക്കമുള്ള പ്രക്ഷോഭത്തിന്‍െറ മുന്‍നിരയിലില്ലാത്തതില്‍ അതീവ ദു$ഖിതനാണെന്ന് അദ്ദേഹം പറഞ്ഞു. അപകടരഹിതമായ വൈദ്യുതി, ആണവനിലയത്തേക്കാള്‍ ചുരുങ്ങിയ ചെലവില്‍ ഉണ്ടാക്കാമെന്ന കാര്യം അധികാരികള്‍ മറച്ചുവെക്കുന്നു. മാധ്യമങ്ങളും ഇതിനു ചൂട്ടുപിടിക്കുന്നു. തമിഴ്നാടിന്‍െറയും കേരളത്തിന്‍െറയും ഭൂരിഭാഗവും ഭീകരമായ ആണവ അപകട ഭീതിയില്‍ നില്‍ക്കുമ്പോള്‍ ത്യാഗപൂര്‍വമായ സമരമാണ് കടലിലിറങ്ങിയുള്ള പ്രതികരണമെന്ന് എ. വാസു പറഞ്ഞു.സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ഖാലിദ് മൂസ നദ്വി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് കെ.പി.എം. ഹാരിസ് എന്നിവരും സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഷിഹാബുദ്ദീന്‍ ഇബ്നുഹംസ, ജന. സെക്രട്ടറി നബീല്‍ ചാലിയം, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ റഫീഖുറഹ്മാന്‍ മൂഴിക്കല്‍,  വി. യൂസുഫ്, എം. അബ്ദുല്‍ ഖയ്യും എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Thanks