ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, September 11, 2012

എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു

 
 എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു
തലശ്ശേരി: എസ്.എഫ്.ഐക്കാരുടെ മര്‍ദനത്തില്‍ പരിക്കേറ്റ നാല് എസ്.ഐ.ഒ പ്രവര്‍ത്തകരെ തലശ്ശേരി മിഷന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
തലശ്ശേരി എന്‍ജിനീയറിങ് കോളജിലെ ബി.ടെക് വിദ്യാര്‍ഥികളായ മുഹമ്മദ് ഫൈറൂസ്, റംസി സലാം, പി.പി. റഹീദ്, മുഹമ്മദ് റിസാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നവാഗതര്‍ക്ക് ആശംസാ കാര്‍ഡ് നല്‍കുന്നത് തടയുകയും മര്‍ദിക്കുകയുമായിരുന്നത്രെ. പിന്നീട് പ്രിന്‍സിപ്പലിന് പരാതി നല്‍കാന്‍ ചെന്നപ്പോഴും തടയുകയും മര്‍ദിക്കുകയും ചെയ്തായും എസ്.ഐ.ഒ പ്രവര്‍ത്തകര്‍ ആരോപിച്ചു.
എസ്.എഫ്.ഐ  ഒഞ്ചിയം 
മോഡല്‍ രാഷ്ട്രീയം നടപ്പാക്കുന്നു
കണ്ണൂര്‍: കേരളത്തിലെ കാമ്പസുകളില്‍ എസ്.എഫ്.ഐ ഒഞ്ചിയം മോഡല്‍ രാഷ്ട്രീയം നടപ്പാക്കുകയാണെന്ന് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇതിനെ സര്‍ഗാത്മക രാഷ്ട്രീയംകൊണ്ട് നേരിടുമെന്നും എസ്.എഫ്.ഐയുടെ ഫാഷിസത്തിനെതിരെ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
തലശ്ശേരി എന്‍ജിനീയറിങ് കോളജില്‍ എസ്.എഫ്.ഐ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ ജില്ലാ പ്രസിഡന്‍റ് യൂനസ് സലീം, സെക്രട്ടറി ആഷിക് കാഞ്ഞിരോട്, ജില്ലാ കാമ്പസ് സെക്രട്ടറി അഫ്സല്‍ ഹുസൈന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് തലശ്ശേരിയില്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തി. ഏരിയാ പ്രസിഡന്‍റ് നബീല്‍ നാസിര്‍, ഫാസില്‍ അബ്ദു ഇബ്റാഹിം, നിസ്ഫര്‍, സാബിഖ് എന്നിവര്‍ നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks