ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, September 19, 2012

വെല്‍ഫെയര്‍ പാര്‍ട്ടി ആഹ്വാന ജാഥ തുടങ്ങി

 
 വെല്‍ഫെയര്‍ പാര്‍ട്ടി ആഹ്വാന ജാഥ തുടങ്ങി
ചെറുപുഴ: രാജ്യം നേരിടുന്ന ജീവല്‍ പ്രശ്നങ്ങളില്‍ ഭരണകൂടം സ്വീകരിക്കുന്ന ജനദ്രോഹ നയങ്ങള്‍ക്കും പ്രതിപക്ഷ നിഷ്ക്രിയതക്കുമെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സമിതി സംഘടിപ്പിക്കുന്ന അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ആഹ്വാനജാഥ ചെറുപുഴയില്‍ തുടങ്ങി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ്, ക്യാപ്റ്റന്‍ കെ.ടി. രാധാകൃഷ്ണന്‍ കൂടാളിക്ക് പതാക കൈമാറി യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കല്‍ക്കരി കുംഭകോണ അഴിമതിയുടെ കറപുരണ്ട പ്രധാനമന്ത്രി കൂടങ്കുളത്തെ സമരത്തോട് കാണിക്കുന്ന നിലപാട് ക്രൂരമായ നിസംഗതയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് അഭിപ്രായപ്പെട്ടു.
എമര്‍ജിങ് കേരളയിലൂടെ സംസ്ഥാനത്തെ, വില്‍പനവസ്തുവായി തീറെഴുതിയ സംസ്ഥാന സര്‍ക്കാര്‍ സുതാര്യ ഭരണമെന്ന നിലപാടില്‍നിന്നും ബഹുദൂരം പിന്നോട്ടുപോയി. ഡീസല്‍ വിലവര്‍ധനയിലൂടെ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് തുറന്ന യുദ്ധപ്രഖ്യാപനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.
പള്ളിപ്രം പ്രസന്നന്‍, പി.ബി.എം ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ജോസഫ് ജോണ്‍, എന്‍.എം. ശഫീഖ്, ടോമി ജേക്കബ് എന്നിവര്‍ സംസാരിച്ചു. ജാഥ ബുധനാഴ്ച രാവിലെ കരിവെള്ളൂരില്‍നിന്ന് ആരംഭിച്ച് തളിപ്പറമ്പില്‍ സമാപിക്കും. സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര, അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, സി. അഹമ്മദ്കുഞ്ഞി, സലീം മമ്പാട്, ഡോ. ശാന്തി ധനഞ്ജയന്‍ എന്നിവര്‍ പങ്കെടുക്കും. ജാഥ 22ന് തലശ്ശേരിയില്‍ സമാപിക്കും.

No comments:

Post a Comment

Thanks