ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, October 31, 2012

നോര്‍ക്ക പഠന ക്യാമ്പ്

നോര്‍ക്ക പഠന ക്യാമ്പ്
കണ്ണൂര്‍: നോര്‍ക്ക റൂട്ട്സിന്‍െറ ആഭിമുഖ്യത്തില്‍ വിദേശ തൊഴിലന്വേഷകര്‍ക്കായി നവംബര്‍ 12ന് പഠന ക്യാമ്പ് (പ്രീ ഡിപ്പാര്‍ചര്‍ ഓറിയന്‍േറഷന്‍ പ്രോഗ്രാം) നടത്തുന്നു. കണ്ണൂര്‍ ഹോട്ടല്‍ മലബാര്‍ റസിഡന്‍സിയിലാണ് ക്യാമ്പ്. വിസ സംബന്ധമായ പ്രശ്നങ്ങള്‍, തൊഴില്‍ കരാറുകള്‍, ശമ്പള വ്യവസ്ഥകള്‍, വിദേശത്ത് ഇന്‍റര്‍വ്യൂവിന് പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന ക്ളാസുകള്‍, വിദേശ തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ നിയമങ്ങള്‍ എന്നിവയെക്കുറിച്ച് പ്രഗല്ഭര്‍ ക്ളാസെടുക്കും. താല്‍പര്യമുള്ളവര്‍ 100 രൂപ ഫീസ് അടച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് മാത്രമേ പ്രവേശം അനുവദിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2304885, 0497 2765310, 9847984777, 9447619044.

No comments:

Post a Comment

Thanks