ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, October 8, 2012

മതനിന്ദ തടയാന്‍ നിയമം വേണം -ജമാഅത്തെ ഇസ്ലാമി


മതനിന്ദ തടയാന്‍ നിയമം വേണം
-ജമാഅത്തെ ഇസ്ലാമി
ന്യൂദല്‍ഹി:  മതനിന്ദ തടയാന്‍ ഫലപ്രദമായ നിയമം വേണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലനാ ജലാലുദ്ദീന്‍ ഉമരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യത്തെ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നു. എന്നാല്‍,  പ്രചാകന്മാരെയും മതമൂല്യങ്ങളെയും അധിക്ഷേപിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ പേരില്‍ ന്യായീകരിക്കാനാവില്ല.  ഇത്തരക്കാരുടെ ചെയ്തികള്‍ തടയാന്‍ നിയമം വേണം.
പ്രവാചകനെ നിന്ദിക്കുന്ന സിനിമക്കെതിരായ പ്രതിഷേധം അക്രമാസക്തമാകരുതെന്നും അമീര്‍ ഉണര്‍ത്തി.   ചില്ലറമേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതില്‍ ജമാഅത്തിന് ഉത്കണ്ഠയുണ്ട്. നാലര കോടിയിലേറെ വരുന്ന ചെറുകിട വ്യാപാരികളുടെ ഉപജീവനം മുട്ടിക്കുന്ന തീരുമാനം തിരുത്തണം.   അസം കലാപത്തിനിരയായവരെ ഉടന്‍ പുനരധിവസിപ്പിക്കണം. രണ്ടുലക്ഷത്തിലേറെ പേര്‍ ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലാണ്. ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങാനുള്ള സുരക്ഷ ഒരുക്കണം. ജമാഅത്ത് ഇതിനകം രണ്ടേകാല്‍ കോടിരൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി. കൂടുതല്‍ സഹായം നല്‍കും. കേന്ദ്രസര്‍ക്കാര്‍ 300 കോടി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നും ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും ജമാഅത്ത് അമീര്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment

Thanks