ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, October 29, 2012

ഗെയിലിന്‍െറ വാദം പൊളിയുന്നു

 
 
പൈപ്പിടുന്ന വയലില്‍ കൃഷി;
ഗെയിലിന്‍െറ വാദം പൊളിയുന്നു
 പയ്യന്നൂര്‍: ഗ്യാസ് പൈപ്പിടുന്നതിന് ഏറ്റെടുത്ത വയലുകളില്‍ നെല്‍കൃഷി ഉള്‍പ്പെടെയുള്ള ഹ്രസ്വകാല വിളവിറക്കാനാവുമെന്ന ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്‍െറ വാദം പൊളിയുന്നു. പൈപ്പിടാന്‍ കുഴിയെടുത്ത ഭാഗങ്ങളില്‍ കൃഷിയിറക്കാനാവില്ളെന്നാണ് കാര്‍ഷികമേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
20 മീറ്ററോളം വീതിയിലുള്ള സ്ഥലമാണ് പൈപ്പ് സ്ഥാപിക്കുന്നതിന് ഗെയില്‍ ഏറ്റെടുക്കുന്നത്. ഇതില്‍ പകുതിയോളം ഭാഗം പൈപ്പ് സ്ഥാപിക്കുന്നതിന് കുഴിയെടുക്കും. രണ്ടുമീറ്ററിലധികം ആഴത്തിലായിരിക്കും കുഴിയെടുത്ത് പൈപ്പ് സ്ഥാപിക്കുക. ഈഭാഗത്ത് മണ്ണിട്ട് പൈപ്പ് മൂടും. എന്നാല്‍, മൂടിയ ഭാഗത്ത് കിളക്കാനോ കന്നുപൂട്ടാനോ പവര്‍ടില്ലറുകള്‍ ഉപയോഗിച്ച് ഉഴാനോ സാധിക്കില്ളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുഴിച്ച ഭാഗങ്ങളില്‍ വെള്ളം നിറയുമ്പോള്‍ പവര്‍ടില്ലറുകള്‍ ഇറക്കിയാല്‍ ടയറുകള്‍ കുഴിയിലേക്ക് താഴാനിടയുണ്ട്. കാള പൂട്ടി കൃഷിചെയ്യാനും സാധിക്കില്ല.
കുഴികളും കുളങ്ങളും മറ്റും നികത്തിയ വയലുകളില്‍ വര്‍ഷങ്ങളോളം കൃഷിയിറക്കാനാവില്ളെന്നതിനാല്‍ പൈപ്പിട്ട സ്ഥലങ്ങളിലും നിലമൊരുക്കാനാവില്ളെന്ന് കര്‍ഷകരും പറയുന്നു. വേനല്‍കാലങ്ങളില്‍ പച്ചക്കറി കൃഷിയോ മറ്റോ ചെയ്യാമെന്നല്ലാതെ മഴക്കാലത്ത് ഒരുകൃഷിയും ചെയ്യാനാവില്ളെന്നതാണ് സ്ഥിതി. കൃഷിവകുപ്പിന് ഇതറിയാമെങ്കിലും ഇതുവരെ ഇത് വ്യക്തമാക്കിയിട്ടില്ല. മഴക്കാലങ്ങളില്‍ പൈപ്പിന് കുഴിയെടുത്ത സ്ഥലങ്ങളില്‍ ചളിയും ഗര്‍ത്തവും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ഇത് സംരക്ഷണമേഖലയാക്കി പ്രവേശം തടയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എങ്കില്‍, പൈപ്പിട്ട സ്ഥലം പൂര്‍ണമായും കര്‍ഷകന് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവും.
സ്ഥലമേറ്റെടുക്കുമ്പോള്‍ കൃഷിചെയ്യാമെന്നതിനാല്‍ മാര്‍ക്കറ്റ് വിലയുടെ 10 ശതമാനം മാത്രമാണ് കൃഷിക്കാരന് ലഭിക്കുക. പല സ്ഥലങ്ങളിലും റവന്യൂ വകുപ്പിന്‍െറ രേഖകളില്‍ ചെറിയ തുക മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട്, നാമമാത്രമായ തുകക്ക് കൃഷിയിടം ഒഴിഞ്ഞുകൊടുക്കേണ്ടിവരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഹെക്ടര്‍ കണക്കിന് വയലുകള്‍ കീറിയാണ് പൈപ്പ്ലൈന്‍ കടന്നുപോകുന്നത്. കണ്ണൂര്‍ ജില്ലയില്‍ കടന്നപ്പള്ളി-പാണപ്പുഴ, എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും വയലുകളിലൂടെയാണ് പൈപ്പ്ലൈന്‍ കടന്നുപോകുന്നത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

No comments:

Post a Comment

Thanks