ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, October 27, 2012

വീണ്ടും മാലിന്യം തള്ളുന്നു

 ന്യൂമാഹി പഞ്ചായത്ത് ഒത്താശയില്‍
പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം തള്ളുന്നു
 
തലശ്ശേരി: തീരദേശ അതോറിറ്റിയുടെ ഉത്തരവ് അവഗണിച്ച് രാത്രികാലങ്ങളില്‍ പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നു. തലശ്ശേരി നഗരസഭക്കെതിരെയും ഇതിന് കൂട്ടുനില്‍ക്കുന്ന ന്യൂമാഹി പഞ്ചായത്ത് അധികൃതര്‍ക്കെതിരെയും വാറന്‍റ് ആക്ഷന്‍ ഉള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മാലിന്യവിരുദ്ധ കര്‍മസമിതി ആവശ്യപ്പെട്ടു.
സമിതി ചെയര്‍മാന്‍ എന്‍.വി. അജയ കുമാര്‍ തീരദേശ അതോറിറ്റിക്ക് അയച്ച കത്തിലാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമ വ്യവസ്ഥ വെല്ലുവിളിച്ചാണ് നഗരസഭ പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നത്.
നഗരസഭാധികൃതര്‍ക്ക് പെട്ടിപ്പാലത്ത് മാലിന്യം തള്ളാന്‍ ന്യൂമാഹി പഞ്ചായത്ത് ഒത്താശ ചെയ്യുകയാണ്. സി.ആര്‍.സെഡ് നിയമ പ്രകാരം പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നത് നിയമവിരുദ്ധമാണെന്നും അജയ കുമാര്‍ കത്തിലൂടെ അറിയിച്ചു. പെട്ടിപ്പാലത്ത് നിയമ ലംഘനം തടയാന്‍ പൊലീസ് ഒൗട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments:

Post a Comment

Thanks