ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, November 13, 2012

ഐ.പി വാര്‍ഡ് തുറന്നില്ല; രോഗികള്‍ക്ക് ദുരിതം

 മുണ്ടേരിമൊട്ട പി.എച്ച്.സി ഐ.പി വാര്‍ഡ്
തുറന്നില്ല; രോഗികള്‍ക്ക് ദുരിതം
 ചക്കരക്കല്ല്: മുണ്ടേരിമൊട്ടയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍െറ ഐ.പി വാര്‍ഡ് തുറക്കാത്തതില്‍ പ്രതിഷേധം. 1995ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ശിലാസ്ഥാപനം നിര്‍വഹിച്ച് 2005ല്‍ പണി പൂര്‍ത്തിയായി. അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. രാമചന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, അതിനുശേഷം രോഗികളെ കിടത്തിച്ചികിത്സ നടന്നില്ല. ആവശ്യമായ സൗകര്യങ്ങളോടെയാണ് പണിതത്. പത്തിലധികം കട്ടിലുകളും മറ്റുസൗകര്യങ്ങളുമുണ്ടെങ്കിലും കെട്ടിടം ഇപ്പോഴും നോക്കുകുത്തിയാവുകയാണ്.
അതേസമയം, പ്രസ്തുത ആശുപത്രിയിലെ ഒ.പി വാര്‍ഡില്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു. എന്നാല്‍, കഴിഞ്ഞ നാലുമാസമായി ഒരുഡോക്ടര്‍ മാത്രമാണിവിടെ രോഗികളെ പരിശോധിക്കാനത്തെുന്നത്. മറ്റുരണ്ടുപേര്‍ പ്രസവാവധിയില്‍ പ്രവേശിച്ചതോടെ ഒഴിവ് നികത്താത്തതില്‍ രോഗികള്‍ക്ക് ദുരിതമേറുകയാണ്. മുണ്ടേരി പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ദിവസവും നൂറിലധികം രോഗികള്‍ ഇവിടെ ചികിത്സ തേടി എത്തുന്നുണ്ട്. ഡോക്ടര്‍മാര്‍ക്ക് താമസിക്കാന്‍ എല്ലാവിധ സൗകര്യവുമുള്ള ക്വാര്‍ട്ടേഴ്സും ഇവിടെയുണ്ടെങ്കിലും ഡോക്ടര്‍മാരുടെ സേവനം ദിവസവും പരിമിതസമയങ്ങളില്‍ മാത്രമാണ് ലഭ്യമാവുന്നുള്ളൂവെന്ന് നാട്ടുകാര്‍ ആരോപിച്ചു.

No comments:

Post a Comment

Thanks