ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, November 26, 2012

കൂടങ്കുളത്തേത് ജീവിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടം- -ടി. ആരിഫലി

 കൂടങ്കുളത്തേത് ജീവിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടം- -ടി. ആരിഫലി
കൊച്ചി:  കൂടങ്കുളത്തേത് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി മനുഷ്യന്‍െറ പോരാട്ടമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി അഭിപ്രായപ്പെട്ടു.
കൂടങ്കുളം സന്ദര്‍ശിച്ച വേളയില്‍ തമിഴ്നാട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചശേഷം കേരളത്തിലത്തെിയ അമീര്‍ എറണാകുളത്ത് എസ്.ഐ.ഒ സംഘടിപ്പിച്ച ഡിഫറന്‍സ് ആന്‍ഡ് ഡെമോക്രസി കോണ്‍ഫറന്‍സിന്‍െറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൂടങ്കുളത്തും ഗസ്സയിലുമൊക്കെ നിലനില്‍പ്പിനായുള്ള മനുഷ്യന്‍െറ പോരാട്ടമാണ് ദൃശ്യമാകുന്നത്. ലോകത്ത് നടക്കുന്ന ഇത്തരം പോരാട്ടങ്ങളിലൊക്കെയും സമാന രാഷ്ട്രീയം കാണാനാകും. ഇവരോടൊക്കെയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത് നമ്മുടെ കടമയാണെന്നും ടി. ആരിഫലി ഓര്‍മിപ്പിച്ചു. തീവ്രവാദികളെ കൈകാര്യം ചെയ്യുംപോലെയാണ് തമിഴ്നാട് പൊലീസ് തങ്ങളെ വളഞ്ഞുപിടിച്ചത്. തമിഴ്നാട്ടിലെ പ്രശ്നത്തിന് എന്തിന് കേരളത്തില്‍ നിന്ന് വന്നു എന്നായിരുന്നു പൊലീസിന്‍െറ പ്രധാന ചോദ്യം. ആണവ വികിരണത്തിന് അതിര്‍വരമ്പുകളില്ളെന്നും അത് 700 കിലോമീറ്റര്‍ അകലെയുള്ള ചെന്നൈയില്‍ എത്തും മുമ്പ് 70 കിലോമീറ്റര്‍ മാത്രം അകലെയുള്ള തിരുവനന്തപുരത്ത് എത്തുമെന്നും മറുപടി നല്‍കി. കൂടങ്കുളത്തെ ഇരുപതിനായിരത്തിലേറെവരുന്ന ജനങ്ങള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത സാഹചര്യമാണുള്ളത്. രാജ്യം എന്നത് എന്താണെന്ന കാഴ്ചപ്പാടുതന്നെ ഈ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
 ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന സമൂഹത്തിന് അത് പറയാനുള്ള അവകാശവും നിഷേധിക്കപ്പെടുമ്പോള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹമാണെങ്കില്‍ ആ രാജ്യദ്രോഹം മരണംവരെ തുടരുമെന്നും ആരിഫലി പറഞ്ഞു.

No comments:

Post a Comment

Thanks