ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, November 16, 2012

മുന്നണികളെ മാറി മാറി അധികാരത്തിലേറ്റി ജനത്തിന് മടുത്തു - ഇ.എ. ജോസഫ്


 മുന്നണികളെ മാറി മാറി
അധികാരത്തിലേറ്റി
ജനത്തിന്  മടുത്തു - ഇ.എ. ജോസഫ്
പഴയങ്ങാടി: മുന്നണികളെ മാറി മാറി അധികാരത്തിലേറ്റി മനം മടുത്ത കേരള ജനത, പത്ത് വര്‍ഷത്തിനകം വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയെ അധികാരത്തിലേറ്റുമെന്ന്  സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇ.എ. ജോസഫ്.
വെല്‍ഫെയര്‍ പാര്‍ട്ടി മാടായി പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു മുന്നണിയെ മടുക്കുമ്പോള്‍ പകരമില്ലാത്തതിനാലാണ് വീണ്ടും മറ്റേ മുന്നണിയെ തന്നെ ജനം അധികാരത്തിലേറ്റുന്നത്. ഒരു ബദലിന് വേണ്ടി ജനം അന്വേഷിക്കുമ്പോള്‍ മുന്നണികളിലുള്ള പാര്‍ട്ടികളും ബദല്‍ മുന്നണികളെയാണ് തെരയുന്നത്. രാഷ്ട്രീയം മടുത്ത ജനത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി പ്രതീക്ഷ നല്‍കുകയാണെന്നും  അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രസന്നന്‍ മാടായി സ്വാഗതം പറഞ്ഞു.  ഇ.ടി. രവീന്ദ്രന്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി മാടായി പഞ്ചായത്ത് പ്രസിഡന്‍റായി സന്തോഷ് മൂലക്കീലിനെയും സെക്രട്ടറിയായി സക്കരിയ യൂസുഫിനെയും തെരഞ്ഞെടുത്തു. വി.വി. ചന്ദ്രന്‍, ആശ വെള്ളച്ചാല്‍ (വൈസ് പ്രസി.) എസ്.കെ. മുസ്തഫ (ട്രഷ.)
ജോസഫ് ജോണ്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, മോഹനന്‍ കുഞ്ഞിമംഗലം, എസ്.എല്‍.പി. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. വി.വി. ചന്ദ്രന്‍ നന്ദി പറഞ്ഞു.

No comments:

Post a Comment

Thanks