ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, November 19, 2012

സുമനസ്സുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രോഗക്കിടക്കയില്‍

സുമനസ്സുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രോഗക്കിടക്കയില്‍
 ഇരിക്കൂര്‍: 12 അംഗ ദരിദ്രകുടുംബത്തിന്‍െറ എല്ലാമെല്ലാമായ കുടുംബനാഥന്‍ രണ്ട് വൃക്കകളും തകരാറിലായി സുമനസ്സുകളുടെ കനിവ് തേടുന്നു. കൂടാളി ആയിപ്പുഴ മരമില്ലിന് സമീപം താമസിക്കുന്ന തെക്കുമ്പാത്ത് അബ്ദുല്ല(55)യാണ് വിധിക്കുമുന്നില്‍ പകച്ചുനില്‍ക്കുന്നത്. കൂലിവേല ചെയ്ത് വലിയൊരു കുടുംബത്തെ പുലര്‍ത്തിവരവെയാണ് അഞ്ച് വര്‍ഷം മുമ്പ് രോഗം പിടികൂടിയത്. ഒമ്പതു പെണ്‍കുട്ടികളും പ്ളസ്ടു വിദ്യാര്‍ഥിയായ മകനും ഉള്‍പ്പെടെ 10 മക്കളാണ് ഇദ്ദേഹത്തിന്. നാല് പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞെങ്കിലും മൂന്നുപേര്‍ വിവാഹപ്രായം പിന്നിട്ട് വീട്ടില്‍ കഴിയുകയാണ്.
ഇതുവരെ 12 ലക്ഷം രൂപ ചികിത്സക്ക് ചെലവായി. നാലുലക്ഷം രൂപ കടത്തിലാണ്. കൂടാതെ ബാങ്കില്‍ പണയം വെച്ച ഇനത്തില്‍ രണ്ടരലക്ഷം രൂപ വേറെയുമുണ്ട്. 10 സെന്‍റില്‍ ഓടിട്ട പഴയ വീടാണ് ഇവര്‍ക്കുള്ളത്.
അഞ്ചുദിവസം കൂടുമ്പോള്‍ ഡയാലിസിസിനും പരിശോധനക്കുമായി ആശുപത്രിയില്‍ പോകാന്‍ 2500 രൂപ വേണം. സാമ്പത്തികപ്രയാസം കാരണം ചികിത്സ മുന്നോട്ടുകൊണ്ടുപോകാനാകാതെ വീട്ടില്‍തന്നെ കിടപ്പിലാണ്. ദൈനംദിന ചെലവുകള്‍ക്കുതന്നെ കടുത്ത പ്രയാസമാണ് കുടുംബം നേരിടുന്നത്. ചികിത്സക്കും മറ്റുമായി ഇരിക്കൂര്‍ ഇസ്ലാമിക് വെല്‍ഫെയര്‍ അസോസിയേഷന്‍െറ നേതൃത്വത്തില്‍ ധനസഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
Contact:
Farooque: 9947 048 958
NM Basheer: 9447 087 940

No comments:

Post a Comment

Thanks