ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, November 15, 2012

നഴ്സിങ് സമരത്തില്‍ മുഖ്യമന്ത്രി ഇടപെടണം -വെല്‍ഫെയര്‍ പാര്‍ട്ടി


നഴ്സിങ് സമരത്തില്‍ മുഖ്യമന്ത്രി
ഇടപെടണം -വെല്‍ഫെയര്‍ പാര്‍ട്ടി
കണ്ണൂര്‍: നഴ്സിങ് സമരം ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സമവായത്തിലേക്ക് വരുന്ന സമരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കുത്സിത ശക്തികളുടെ ശ്രമങ്ങള്‍ പൊതുസമൂഹം തിരിച്ചറിയണം. സമരം ഒത്തുതീര്‍പ്പാക്കാന്‍ എല്ലാ രാഷ്ട്രീയ-സാമൂഹിക സംഘടനകളും ഐക്യത്തോടെ നീങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് മുഹമ്മദ് ഇംതിയാസ് അധ്യക്ഷത വഹിച്ചു. മധു കക്കാട്, കെ.കെ. സുഹൈര്‍, മിനി തോട്ടട, ബെന്നി ഫെര്‍ണാണ്ടസ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks