ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, December 22, 2012

ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ സ്കോളര്‍ഷിപ് വിതരണം 23ന്

 ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ സ്കോളര്‍ഷിപ് വിതരണം 23ന്
 തൃശൂര്‍: സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ജമാഅത്തെ ഇസ്ലാമി കേരള നല്‍കുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ് വിതരണം 23ന് വൈകീട്ട്  മൂന്നിന് ടൗണ്‍ ഹാളില്‍  മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ബൈത്തുസകാത്ത്’ സമാഹരിക്കുന്ന സകാത്ത് ഫണ്ടില്‍ നിന്നാണ് വിദ്യാഭ്യാസ സ്കോളര്‍ഷിപ് നല്‍കുന്നതെന്ന് ജില്ലാ പ്രസിഡന്‍റ് ഇ.എം. മുഹമ്മദ് അമീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 2007ല്‍ ആരംഭിച്ച  പദ്ധതിയില്‍,  ഉന്നതവിദ്യാഭ്യാസം ചെയ്യുന്ന ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഇതിനകം സ്കോളര്‍ഷിപ് വിതരണം ചെയ്തു. മികച്ച പഠന നിലവാരം പുലര്‍ത്തുന്നവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ എല്ലാ മതവിഭാഗത്തിലുംപെട്ട 300 വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ സ്കോളര്‍ഷിപ് നല്‍കുന്നത്. 30 ലക്ഷം രൂപയാണ് വിതരണം ചെയ്യുക. ഡിഗ്രി, പി.ജി, ഡിപ്ളോമ, എം.ഫില്‍, പി.എച്ച്.ഡി, പ്രഫഷനല്‍ കോഴ്സുകള്‍, ഹ്രസ്വകാലതൊഴില്‍ പരിശീലനം തുടങ്ങിയ കോഴ്സുകള്‍ പഠിക്കുന്നവരാണ് തെരഞ്ഞെടുക്ക പ്പെട്ടവര്‍. സിവില്‍ സര്‍വീസ് അടക്കം മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കായി ആരംഭിക്കുന്ന സ്കോളര്‍ഷിപ്പിന് 15 ലക്ഷം നീക്കിവെച്ചിട്ടുണ്ട്. ജനുവരിയില്‍ ഈ തുക വിതരണം ചെയ്യും.
വിതരണോദ്ഘാടനച്ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ എം.കെ. മുഹമ്മദാലി അധ്യക്ഷത വഹിക്കും. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. മേയര്‍ ഐ.പി. പോള്‍, എം.പി. വിന്‍സന്‍റ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  കെ.വി. ദാസന്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്‍റ് പ്രഫ. എം. മാധവന്‍കുട്ടി, സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി. മുഹമ്മദ് സക്കീര്‍ (കാപ് ഇന്ത്യ) എന്നിവര്‍ സംസാരിക്കും.
സ്കോളര്‍ഷിപ് വിതരണത്തിന് മുന്നോടിയായി രാവിലെ പത്തിന് ടൗണ്‍ ഹാളില്‍ ചേരുന്ന വിദ്യാര്‍ഥി സംഗമം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ‘വ്യക്തി-ജീവിതം- സമൂഹം’ എന്ന മള്‍ട്ടിമീഡിയ പ്രസന്‍േറഷനും മത്സരങ്ങളും നടക്കും. ഡോ. ശഹീദ് റമദാന്‍, സി.പി. ഹബീബ് റഹ്മാന്‍, ശംസീര്‍ ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കും.
ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുസ്സലാം, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.എം. ഷാജു മുഹമ്മദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 

No comments:

Post a Comment

Thanks