ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, December 17, 2012

‘അണ്‍ എയ്ഡഡ് അധ്യാപകരുടെ പ്രശ്നം പരിഹരിക്കണം’

‘അണ്‍ എയ്ഡഡ്  അധ്യാപകരുടെ
പ്രശ്നം പരിഹരിക്കണം’
കോഴിക്കോട്: കേരളത്തില്‍ ഒന്നേകാല്‍ ലക്ഷത്തോളംവരുന്ന അണ്‍ എയ്ഡഡ് അധ്യാപകരുടെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാറും മാനേജ്മെന്‍റുകളും തയാറാകണമെന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച ഓപണ്‍ ഫോറം അഭിപ്രായപ്പെട്ടു.
 പി.ടി.എ പ്രതിനിധികള്‍, മാനേജ്മെന്‍റ്-അധ്യാപക പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത ഫോറത്തില്‍ അധ്യാപകര്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് സര്‍ക്കാര്‍തല അന്വേഷണം നടക്കണമെന്നും അഭിപ്രായമുയര്‍ന്നു. ടി. മുഹമ്മദ് വേളം അധ്യക്ഷത വഹിച്ചു.
റിട്ട.പൊലീസ് സൂപ്രണ്ട് അബ്ദുല്‍ഹമീദ്, ഡോ. അസീസ് തരുവണ, എം.ഇ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി. സക്കീര്‍ ഹുസൈന്‍, ശാന്ത ടീച്ചര്‍, എ. ശേഖര്‍, ജുനൈദ് കൈപ്പാടി, കെ.വി. ഷാജി, പി.കെ. അബ്ദുറസാഖ്, സത്യഭാമ ടീച്ചര്‍, അഡ്വ. സലീം എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks