ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, December 5, 2012

ക്ഷീരസംഗമം ഇന്ന്

ക്ഷീരസംഗമം ഇന്ന്
 എടക്കാട് ബ്ളോക്കിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും മുണ്ടേരി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്‍െറയും ആഭിമുഖ്യത്തില്‍ കുടുക്കിമൊട്ടയില്‍ ഇന്ന് ക്ഷീരസംഗമം സംഘടിപ്പിക്കും.
എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കന്നുകാലി പ്രദര്‍ശനവും ക്ഷീര കര്‍ഷകര്‍ക്കായുള്ള ക്വിസ് മത്സരവും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.കെ. ജയരാജന്‍, ടി.കെ. പവിത്രന്‍, രാജശ്രീ മേനോന്‍, എം. കുമാരന്‍, കെ.പി. അശോകന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

Thanks