ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, December 30, 2012

‘മഅ്ദനിയുടെ അറസ്റ്റും ജയില്‍വാസവും അജണ്ടയുടെ ഭാഗം’

 
 ‘മഅ്ദനിയുടെ അറസ്റ്റും ജയില്‍വാസവും അജണ്ടയുടെ ഭാഗം’ 
 മട്ടന്നൂര്‍: നിയമവിധേയ വിചാരണ പോലും നിഷേധിക്കപ്പെട്ട് ചെയ്യാത്ത കുറ്റത്തിന്‍െറ പേരില്‍ ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് ജാമ്യം നല്‍കാന്‍ തയാറാകാത്തത് വ്യക്തമായ അജണ്ടയുടെ ഭാഗമാണെന്ന് തെഹല്‍ക ന്യൂസ് റിപ്പോര്‍ട്ടറും മഅ്ദനി വിഷയം അന്വേഷിച്ചതിന്‍െറ പേരില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും ചെയ്ത കെ.കെ. ഷാഹിന. മഅ്ദനിക്കെതിരെ സാക്ഷി പറഞ്ഞ മലയാളികളും കര്‍ണാടകക്കാരും അടങ്ങുന്നവരെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതോടെ മഅ്ദനിയുടെ നിരപരാധിത്വം ബോധ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു. ‘മഅ്ദനിക്കു വേണ്ടത് ജാമ്യം’ എന്ന വിഷയത്തില്‍ സോളിഡാരിറ്റി മട്ടന്നൂര്‍ യൂനിറ്റ് സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷാഹിന.
മുസ്ലിംകള്‍ മാത്രമല്ല, സമൂഹത്തിന്‍െറ താഴെതട്ടിലുള്ള ചെറുത്തുനില്‍ക്കാനാവാത്ത നിരവധിപേര്‍ ചെയ്യാത്തകുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്നുണ്ട്. രേഖയില്‍ ഒളിവിലും എന്നാല്‍, കസ്റ്റഡിയില്‍ കഴിയുന്നവരുമായ ആളുകള്‍ കര്‍ണാടക ജയിലുകളിലുണ്ട്. മഅ്ദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് യാഥാര്‍ഥ്യം അന്വേഷിച്ചിറങ്ങിയതിനാണ് തന്നെ കേസില്‍പെടുത്തിയതെന്നും ഇതുമൂലം ഏഴുമാസത്തോളം സ്വന്തം വീട്ടില്‍ താമസിക്കാനാകാത്ത അവസ്ഥയുണ്ടായെന്നും ഷാഹിന പറഞ്ഞു.
സമ്മേളനം സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സാദിഖ് ഉദ്ഘാടനം ചെയ്തു. പൊലീസ് പറയുന്നതാണ് ശരിയെന്ന നിലപാടിലേക്കാണ് രാജ്യത്ത് കാര്യങ്ങള്‍ നീങ്ങുന്നതെന്നും നിരപരാധികള്‍ ജയിലിലടക്കപ്പെടുമ്പോള്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി ജില്ല സമിതിയംഗം ടി.കെ. അസ്ലം അധ്യക്ഷത വഹിച്ചു.
സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യാതിഥിയായിരുന്നു. എം. രതീഷ് (ഡി.വൈ.എഫ്.ഐ), വി.എന്‍. മുഹമ്മദ് (യൂത്ത്ലീഗ്), ഒ.കെ. പ്രസാദ് (യൂത്ത് കോണ്‍.), താജുദ്ദീന്‍ മട്ടന്നൂര്‍ (ഐ.എന്‍.എല്‍), നിസാര്‍ മത്തേര്‍ (പി.ഡി.പി), കൃഷ്ണകുമാര്‍ കണ്ണോത്ത് (ആകാശവാണി), ജോസഫ് ജോണ്‍ (വെല്‍ഫെയര്‍പാര്‍ട്ടി) എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ഏരിയ ജന. സെക്രട്ടറി അന്‍സാര്‍ ഉളിയില്‍ സ്വാഗതവും സെക്രട്ടറി നൗഷാദ് മത്തേര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks