ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, January 16, 2013

ഗ്യാസ് പൈപ്പ് ലൈനിനെതിരെ വാഹന ജാഥ തുടങ്ങി

 
 ഗ്യാസ് പൈപ്പ് ലൈനിനെതിരെ
വാഹന ജാഥ തുടങ്ങി
കണ്ണൂര്‍: കൊച്ചി-മംഗലാപുരം വതക പൈപ്പ് ലൈനിനെതിരെ ഗ്യാസ് പൈപ്പ് ലൈന്‍ വിക്ടിംസ് ഫോറം സംഘടിപ്പിച്ച ജില്ല വാഹന ജാഥക്ക് ചാലയില്‍ നിന്ന് തുടക്കമായി.
ഗ്യാസ് ടാങ്കര്‍ ദുരന്തത്തിനിരയായ ചാല നിവാസികളില്‍ നിന്ന് ജാഥ ലീഡര്‍ ഡോ. ഡി. സുരേന്ദ്രനാഥ് പതാക ഏറ്റുവാങ്ങി. കടവത്തൂര്‍ മുണ്ടത്തോട് കൂത്തുപറമ്പ് ബ്ളോക് പഞ്ചായത്ത് അംഗം സമീര്‍ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ജനവാസ മേഖലയിലൂടെ പദ്ധതി നടപ്പാക്കുന്നത് വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
തൃപ്രങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ. ഇസ്മാഈല്‍ മാസ്റ്റര്‍, പി.ടി.കെ. നാണു, കെ.എം. മമ്മദ്, പയ്യട ഹസന്‍, കെ.എം. മാത്യു, കുന്നോത്തുപറമ്പ് പഞ്ചായത്ത് അംഗം സലിം, എന്‍.കെ. അനില്‍കുമാര്‍, കെ.എം. കുഞ്ഞിക്കണ്ണന്‍, എ. രമേശന്‍, കെ. ജിനില്‍, നിയാസ്, ജലേഷ് എന്നിവര്‍ സംസാരിച്ചു. കെ.കെ. ദാമു മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
കടവത്തൂര്‍, കണ്ണന്‍കോട്, പുത്തൂര്‍, പാലക്കൂല്‍, പാനൂര്‍, മാക്കൂല്‍പീടിക, മോകേരി, കൊട്ടയോടി തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണം ലഭിച്ച ജാഥ ഒന്നാം ദിവസം ചെക്കിക്കുളത്ത് അവസാനിച്ചു.
 വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജില്ല നേതാക്കളായ ഡോ. ഡി. സുരേന്ദ്രനാഥ്, എ. ഗോപാലന്‍, യു.കെ. സെയ്ത്, പ്രേമന്‍ പാതിരിയാട്, പള്ളിപ്രം പ്രസന്നന്‍, ഫാറൂഖ് ഉസ്മാന്‍, ഹരീഷ് കടവത്തൂര്‍, രാമര്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ജാഥ ഇന്ന് കരിവെള്ളൂരില്‍ സമാപിക്കും.

No comments:

Post a Comment

Thanks