ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, January 20, 2013

‘സര്‍ക്കാര്‍ ഭരണം കമ്പനികളെ ഏല്‍പിക്കുന്നു’

 ‘സര്‍ക്കാര്‍ ഭരണം കമ്പനികളെ ഏല്‍പിക്കുന്നു’
കണ്ണൂര്‍: പെട്രോളിനു പുറമെ ഡീസല്‍ വില നിയന്ത്രണാധികാരവും കമ്പനികളെ ഏല്‍പിക്കുന്നതിലൂടെ രാജ്യഭരണം കമ്പനിവത്കരിക്കപ്പെടുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം പ്രഫ. ടി.ടി. ജേക്കബ് അഭിപ്രായപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച സമര സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബജറ്റിന് തൊട്ടുമുമ്പ് ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിച്ച നടപടി ജനാധിപത്യവിരുദ്ധമാണ്. നിലവിലെ നടപടിക്കു പുറമെ ബജറ്റിലും യാത്രാക്കൂലി വര്‍ധിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സാധാരണക്കാരെ ബാധിക്കുന്ന നടപടിക്കെതിരെ മുഴുവന്‍ പൗരന്മാരും രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
റെയില്‍വേ, കെ.എസ്.ആര്‍.ടി.സി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് സബ്സിഡി വെട്ടിച്ചുരുക്കിയ ഡീസല്‍ കമ്പനികളുടെ നടപടി ഉടന്‍ പിന്‍വലിക്കണം. കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം രൂപപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജില്ല പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി, പള്ളിപ്രം പ്രസന്നന്‍, മോഹനന്‍ കുഞ്ഞിമംഗലം, പി.ബി.എം. ഫര്‍മീസ്, ഷാഹിന ലത്തീഫ് എന്നിവര്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം സ്വാഗതവും സെക്രട്ടറി എന്‍.എം. ശഫീഖ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks