ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, February 18, 2013

ഖിദ്മ സുഹൃദ് സംഗമം

 
 ഖിദ്മ സുഹൃദ് സംഗമം
കണ്ണൂര്‍: പാവപ്പെട്ടവന്‍െറ കണ്ണീരൊപ്പാന്‍ കഴിയുന്ന ആര്‍ദ്ര മനസ്സുള്ളവര്‍ക്കേ നല്ല മനുഷ്യനാവാന്‍ കഴിയൂവെന്ന് കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് പറഞ്ഞു. ഖിദ്മ ചാരിറ്റബിള്‍ ട്രസ്റ്റ് അമാനി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡയാലിസിസ് യൂനിറ്റുകളും ഏര്‍ളി ഡിസീസ് ഡിറ്റക്ഷന്‍ ക്ളിനിക്കുമടങ്ങുന്ന ഒന്നേ മുക്കാല്‍ കോടി രൂപ ചെലവില്‍ നിര്‍മിച്ച ഖിദ്മ മെഡിക്കല്‍ സെന്‍ററിന്‍െറ  ഉദ്ഘാടനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന ‘കാരുണ്യത്തിന്‍െറ  കൈയൊപ്പ്’ പദ്ധതി സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് വി. ഖാലിദ് നിര്‍വഹിച്ചു. വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് സ്പോണ്‍സര്‍ ചെയ്യുന്ന പദ്ധതിയില്‍ ഒ.വി. മഹമൂദ് എന്‍ജിനീയര്‍ ആദ്യ അംഗത്വമെടുത്തു. കാംബസാര്‍ ജുമാമസ്ജിദ് ഖതീബ് ഹാഫിസ് അനസ് മൗലവി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.  ഖിദ്മ ചെയര്‍മാന്‍ ഡോ. പി. സലീം അധ്യക്ഷത വഹിച്ചു. ഡോ. വി. ഇദ്രീസ്, ഡോ. എം. മുഹമ്മദലി, ബി.കെ. ഫസല്‍, ഡോ. എം. മുഹമ്മദ് റജീസ് എന്നിവര്‍ സംസാരിച്ചു. കെ.എസ്. മുഹമ്മദലി ഹാജി, കെ.എസ്. സുബൈര്‍ ഹാജി, കമ്പില്‍ മുസ്തഫ ഹാജി, അഹമ്മദ് പാറക്കല്‍, അബ്ദുല്‍ ബാരി, ഖാലിദ് ഹാജി, ടി.പി. മുഹമ്മദ് ഹനീഫ ഹാജി എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Thanks